ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡി തൂത്തുവാരി

ആദ്യഫലങ്ങള്‍ പ്രകാരം ആകെയുള്ള 175 സീറ്റുകളില്‍ 136 എണ്ണത്തിലും വൈഎസ്ആര്‍ കോണ്‍ഗ്രസാണ് മുന്നില്‍.

Update: 2019-05-23 06:23 GMT

ഹൈദരാബാദ്: ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈ എസ് ജഗമന്‍ മോഹന്‍ റെഡ്ഡിക്ക് അമ്പരപ്പിക്കുന്ന ജയം. ആദ്യഫലങ്ങള്‍ പ്രകാരം ആകെയുള്ള 175 സീറ്റുകളില്‍ 136 എണ്ണത്തിലും വൈഎസ്ആര്‍ കോണ്‍ഗ്രസാണ് മുന്നില്‍. ഭരണകക്ഷിയായ തെലുഗുദേശം 36ല്‍ ഒതുങ്ങി. 88 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. സംസ്ഥാനത്തെ 25 ലോക്‌സഭാ സീറ്റുകളില്‍ 16 എണ്ണത്തിലും ജഗന്‍ മോഹന്റെ പാര്‍ട്ടിയാണ് മുന്നില്‍. ചന്ദ്രബാബുനായിഡുവിന്റെ പാര്‍ട്ടി ഏഴ് മണ്ഡലങ്ങളില്‍ മാത്രമാണ് മുന്നില്‍.

കഴിഞ്ഞ വര്‍ഷത്തെ ബജറ്റിനു പിന്നാലെ എന്‍ഡിഎ വിട്ട നായിഡുവിന് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പില്‍ ലഭിച്ചിരിക്കുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടുള്ള ജഗന്‍മോഹന്‍ റെഡ്ഡിയുടെ സമ്മര്‍ദ്ദമാണ് നായിഡുവിനെ ബിജെപിയുമായി വേര്‍പിരിയുന്നതിലേക്കു നയിച്ചത്. മുഖ്യമന്ത്രി നായിഡു കേന്ദ്രത്തോട് അടുത്ത ആളായിരുന്നിട്ടും തെലങ്കാന വിഭജിക്കുന്ന വേളയില്‍ എന്ത് കൊണ്ട് ആന്ധ്രയ്ക്ക് പ്രത്യേക പദവി ലഭിച്ചില്ലെന്ന ചോദ്യമുയര്‍ന്നിരുന്നു.  

Tags:    

Similar News