അബൂദബി: ഒരുമാസം മുമ്പ് കാണാതായ ചാവക്കാട് സ്വദേശിയെ മുസഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ(28)യാണ് മരിച്ച നിലയില്‍ കണ്ടെത്തി. കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്ന ഷമീല്‍ സലീം മുസഫ വ്യവസായ മേഖലയിലായിരുന്നു താമസം. കഴിഞ്ഞ മാര്‍ച്ച് 31ന് ജോലി കഴിഞ്ഞ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കൂടെ താമസിക്കുന്നവര്‍ റാസല്‍ഖൈമയിലുള്ള പിതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അബൂദബി പോലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനാണ്. പിതാവ്: കാളത്ത് സലീം. മാതാവ്: സഫീനത്ത്.