വാമനപുരം നദിയില്‍ കാണാതായ എംടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Update: 2025-04-26 09:39 GMT
വാമനപുരം നദിയില്‍ കാണാതായ എംടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: വാമനപുരം നദിയില്‍ കാണാതായ എംടെക് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഫയര്‍ ഫോഴ്സ് സംഘവും പോലിസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചെന്നൈ സ്വദേശി മോഹന്‍ രാജ് സുബ്രമണ്യം (24) ആണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപം എട്ടംഗ സംഘത്തോടൊപ്പം കുളിക്കാനെത്തിയതായിരുന്നു വലിയമല ഐഇഎസ്ടി വിദ്യാര്‍ഥിയായ രാജ് സുബ്രഹ്‌മണ്യം.

Tags:    

Similar News