അന്വേഷണം ആവശ്യപ്പെട്ടവര്‍ക്കെതിരെ സമസ്തയുടെ അച്ചടക്ക നടപടി; ചെമ്പരിക്ക ഖാസി വിവാദത്തിന് പുതിയ മാനം
നടപടി നേരിട്ടവരിൽ മൂന്നുപേർ ചെമ്പരിക്ക ഖാളിയുടെ പേരമക്കളാണ്: റാശിദ് ഹുദവി, സലീം ദേളി, സാബിർ ദേളി. റാഷിദ് സർക്കാർ പ്രോജെക്ടിൽ പ്രോഗ്രാം മാനേജറാണ്.സലീം തിരൂർ മലയാളം സർവകലാശാലയിൽ പി ജി വിദ്യാര്‍ഥി.സാബിർ വിദേശത്താണ്. മുസ്‌തഫ ഹുദവി തിരുവട്ടൂർ ചെമ്പരിക്ക ഖാളി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സജീവമായി രംഗത്തു വന്നിരുന്നു.
കോഴിക്കോട്: ഇ.കെ സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ടു മാസം മുന്‍പ് കോഴിക്കോട് നടന്ന സമസ്തയുടെ പ്രതിഷേധ സമ്മേളന നഗരിയില്‍ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് ഖാസിയുടെ പേരകുട്ടിയടക്കം പതിനൊന്ന് പേര്‍ക്കെതിരെ സമസ്തയുടെ അച്ചടക്ക നടപടി. ഇതോടെ വിവാദം പുതിയ തലത്തിലെത്തി.
നടപടി നേരിട്ടവരിൽ മൂന്നുപേർ ചെമ്പരിക്ക ഖാളിയുടെ പേരമക്കളാണ്: റാശിദ് ഹുദവി, സലീം ദേളി, സാബിർ ദേളി. റാഷിദ് സർക്കാർ പ്രോജെക്ടിൽ പ്രോഗ്രാം മാനേജറാണ്.സലീം തിരൂർ മലയാളം സർവകലാശാലയിൽ പി ജി വിദ്യാര്‍ഥി.സാബിർ വിദേശത്താണ്. മുസ്‌തഫ ഹുദവി തിരുവട്ടൂർ ചെമ്പരിക്ക ഖാളി മരണം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ സജീവമായി രംഗത്തു വന്നിരുന്നു. സിദ്ധീഖ് ഹുദവി മസ്തിക്കുണ്ട് ഖാളി വിഷയത്തിൽ സജീവമായി ഇടപെടുകയും അദ്ദേഹത്തിനും ബുർഹാൻ തങ്ങൾ ഹുദവിക്കുമെതിരെ സംഘടനാ നടപടികൾ സ്വീകരിച്ചതുമാണ്.
സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണത്തില്‍ ഇ.കെ സമസ്തയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം നേരത്തെ മുതല്‍ രംഗത്തുണ്ട്. പ്രതികളാണെന്ന് സംശയിക്കുന്ന ചിലര്‍ ആദ്യം സമസ്തയുടെ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയിലും പിന്നീട് സംസ്ഥാന നേതൃത്വത്തിലും എത്തിയെന്നും അവരെ സമസ്ത സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു.
മരണം നടന്ന ആദ്യമണിക്കൂറില്‍ തന്നെ കേസ് സി.ബി.ഐയ്ക്ക് വിടാന്‍ വേണ്ടിയുള്ള ശ്രമങ്ങളുണ്ടായെന്നും അതിന് യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്തെ ചിലമന്ത്രിമാര്‍ കൂട്ടുനിന്നെന്നുവെന്നുമാണ് ആരോപണം.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന നേതൃത്വം ഖാസിയുടെ മരണത്തില്‍ പ്രക്ഷോഭത്തിന് തയ്യാറായെങ്കിലും അവരെ സമസ്ത നേതാവ് പിന്തിരിപ്പിച്ചുവെന്നും നിയമപരമായി കേസിനെ നേരിടാന്‍ സമസ്ത മുന്‍കൈ എടുത്തിട്ടില്ലെന്നും ഒരു വിഭാഗം പറയുന്നു. സമസ്ത ജില്ലാ നേതൃത്വം പ്രക്ഷോഭങ്ങള്‍ക്ക് താല്‍പര്യം കാണിച്ചിട്ടില്ല. സമരങ്ങള്‍ക്കും മുന്നിട്ടിറങ്ങിയ വിദ്യാര്‍ത്ഥി സംഘടനയെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. ഹൈദരലി ശിഹാബ് തങ്ങളും ജിഫ്രി തങ്ങളും ആലിക്കുട്ടി മുസ്ല്യാരും പ്രഖ്യാപിച്ച സമരപോരാട്ടങ്ങള്‍ കടലാസിലൊതുങ്ങി. കാസര്‍ഗോഡ് ജില്ലാ സമസ്ത കൃത്യമായി മുശാവറ കൂടുകയോ ഈ കേസ് വിശദമായി ചര്‍ച്ച ചെയ്യുകയോ ചെയ്തിട്ടില്ല തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങള്‍. അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് സമസ്ത നേതൃത്വത്തിന് ഖാസിയുടെ മകന്‍ അയച്ച കത്തുകള്‍ക്കൊന്നും മറുപടി ലഭിച്ചില്ലെന്നും പറയുന്നു.