മുട്ടില്‍ മരം കൊള്ളക്കേസില്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി
മുട്ടില്‍ മരം കൊള്ളയില്‍ പ്രതികള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചന നടത്തി എന്ന് വനംവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയ എന്‍ ടി സാജനെ സ്ഥാന കയറ്റം നല്‍കി
തിരുവനന്തപുരം: മുട്ടില്‍ മരം കൊള്ളക്കേസില്‍ പ്രധാന അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സിസിഎഫ് കെ വിനോദ് കുമാറിനെയാണ് സ്ഥലം മാറ്റിയത്. കൊല്ലം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്റര്‍ എന്ന അപ്രധാന തസ്തികയിലേക്കാണ് സ്ഥലം മാറ്റം.
അതേസമയം, മുട്ടില്‍ മരം കൊള്ളയില്‍ പ്രതികള്‍ക്കായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരേ ഗൂഢാലോചന നടത്തി എന്ന് വനംവകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയ എന്‍ ടി സാജനെ സ്ഥാന കയറ്റം നല്‍കി ദക്ഷിണ മേഖല വനം സര്‍ക്കിള്‍ മേധാവി ആയി നിയമിച്ചിട്ടുമുണ്ട്.