കശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് സംയുക്ത സൈനിക മേധാവി

പാകിസ്താന്‍ നിഴല്‍ യുദ്ധം നടത്തുകയാണെന്നും കശ്മീരില്‍ സമാധാനം പുലരുന്നത് പാകിസ്താനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്- അദ്ദേഹം പറഞ്ഞു.

Update: 2021-10-24 03:22 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ ആക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ കശ്മീരില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന മുന്നറിയിപ്പുമായി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്.

പാകിസ്താന്‍ നിഴല്‍ യുദ്ധം നടത്തുകയാണെന്നും കശ്മീരില്‍ സമാധാനം പുലരുന്നത് പാകിസ്താനെ അസ്വസ്ഥപ്പെടുത്തുന്നു. അതിനാലാണ് ആക്രമണം തുടരുന്നത്. ക്ഷമ പരീക്ഷിക്കരുതെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ജനങ്ങള്‍ക്ക് ആത്മധൈര്യം നല്‍കാനാണ് അമിത് ഷാ കശ്മീരിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടരുകയാണ്. രണ്ടാം ദിവസത്തെ സന്ദര്‍ശനത്തില്‍ പുല്‍വാമ സായുധാക്രമണം നടന്ന ലാത് പോരയില്‍ അമിത് ഷാ സന്ദര്‍ശനം നടത്തിയേക്കുമെന്നാണ് റിപോര്‍ട്ടുകള്‍.

Tags:    

Similar News