ജനറല്‍ ബിപിന്‍ റാവത്തിന്റെ ഭൗതികശരീരം സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു

വൈകിട്ട് 4.45 ഓടെയാണ് സംസ്‌കാരം നടന്നത്. ജനറല്‍ ബിപിന്‍ റാവത്തിന് 17 ഗണ്‍ സല്യൂട്ട് നല്‍കിയാണ് രാജ്യം അന്ത്യയാത്രാമൊഴി നല്‍കിയത്.

Update: 2021-12-10 13:05 GMT

ന്യൂഡല്‍ഹി: ജനറല്‍ ബിപിന്‍ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. വൈകിട്ട് 4.45 ഓടെയാണ് സംസ്‌കാരം നടന്നത്. ജനറല്‍ ബിപിന്‍ റാവത്തിന് 17 ഗണ്‍ സല്യൂട്ട് നല്‍കിയാണ് രാജ്യം അന്ത്യയാത്രാമൊഴി നല്‍കിയത്.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി, ഡല്‍ഹി മുഖ്യമന്ത്രി എന്നിവര്‍ അന്തരിച്ച ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്തിനും ഭാര്യ മധുലിക റാവത്തിനും ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.


പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, എന്‍എസ്എ അജിത് ഡോവല്‍, മൂന്ന് സേനാ മേധാവികള്‍ എന്നിവര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ എല്‍എസ് ലിഡറിന് രാവിലെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുമ്പ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

ബുധനാഴ്ച തമിഴ്‌നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Tags:    

Similar News