ബാലികാ വിവാഹം; കുടുംബാംഗങ്ങള്‍ക്കും ക്ഷേത്ര ഭാരവാഹികള്‍ക്കുമെതിരേ കേസ്, കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി
തൊടുപുഴ കുഞ്ചിത്തണ്ണിയിലാണ് 16കാരിയെ വിവാഹം കഴിച്ചയക്കാന്‍ ശ്രമം നടന്നത്.
തൊടുപുഴ: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ചു നല്‍കാനുള്ള ശ്രമം പോലിസ് ഇടപെട്ട് തടഞ്ഞു. തൊടുപുഴ കുഞ്ചിത്തണ്ണിയിലാണ് 16കാരിയെ വിവാഹം കഴിച്ചയക്കാന്‍ ശ്രമം നടന്നത്. ജില്ലാ ശിശു സംരക്ഷണ യൂനിറ്റില്‍ ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അധികൃതര്‍ ഇടപെട്ടത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു മുമ്പാകെ ഹാജരാക്കിയ ശേഷം ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
വരന്‍, കുട്ടിയുടെ കുടുംബാംഗങ്ങള്‍, ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ക്കെതിരേ ശൈശവ വിവാഹ നിരോധന നിയമപ്രകാരം വെള്ളത്തൂവല്‍ പോലിസ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.