കുട്ടികളുടെ പ്രവാചകന്‍: ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന സംഗമം സംഘടിപ്പിച്ചു

സാമൂഹിക നന്മയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ ജൂനിയര്‍ ഫ്രന്റ്‌സിന് സാധിക്കണം

Update: 2021-10-31 05:40 GMT

കൊല്ലം: കുട്ടികള്‍ നന്മയുടെ വാഹകരായി മാറണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ പറഞ്ഞു. അതുവഴി മാത്രമേ പ്രവാചക മാതൃക പിന്തുടരാനാവു. കുട്ടികളുടെ പ്രവാചകന്‍ എന്ന സന്ദേശമുയര്‍ത്തി ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കമ്മിറ്റി കരുനാഗപ്പള്ളി കാരുണ്യ ഫൗണ്ടേഷനില്‍ സംഘടിപ്പിച്ച സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിയിലധിഷ്ഠിതമായ സാമൂഹിക നന്മയില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന മൂല്യബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ ജൂനിയര്‍ ഫ്രന്റ്‌സിന് സാധിക്കണം. തിന്മയ്ക്ക് ശക്തമായ സ്വാധീനമുള്ള ഈ കാലഘട്ടത്തില്‍ നന്മയില്‍ ഊന്നിയുള്ള ഒരു പുതുതലമുറയുടെ സംഘാടനം ഈ കാലഘട്ടത്തില്‍ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആലിയ സുധീര്‍ അധ്യക്ഷത വഹിച്ചു. ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുറഹ്മാന്‍ ബാഖവി കുട്ടികളുടെ പ്രവാചകന്‍ എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി.

 എന്‍ഡബ്ല്യുഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ആമിന സജീവ്, കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാന്‍, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ പ്രസിഡന്റ് ടി എച്ച് ഷമീര്‍, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന കോഡിനേറ്റര്‍ റിയാസ് ഹരിപ്പാട്, ജൂനിയര്‍ ഫ്രന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹംദ സഹ്‌ല, ജില്ലാ കമ്മിറ്റി അംഗം മുഫീദ ഷമീര്‍ സംസാരിച്ചു.

Tags:    

Similar News