അരുണാചലില്‍ വനത്തില്‍ പോയ അഞ്ച് പേരെ കാണാതായി; ചൈനീസ് സേന തട്ടിക്കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് എംഎല്‍എ

അരുണാചല്‍ പ്രദേശിലെ സുബാസിരി ജില്ലയില്‍ നിന്നുള്ളവരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് എംഎല്‍എ ട്വീറ്റ് ചെയ്തു.

Update: 2020-09-05 06:35 GMT

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വനത്തിലേക്ക് പോയ അഞ്ച് പേരെ കാണാതായി. ഇവിരെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയതാണെന്ന് അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എ നിനോങ് എറിങ്. അരുണാചല്‍ പ്രദേശിലെ സുബാസിരി ജില്ലയില്‍ നിന്നുള്ളവരെയാണ് തട്ടിക്കൊണ്ട് പോയതെന്ന് എംഎല്‍എ ട്വീറ്റ് ചെയ്തു.

കാണാതായവരുടെ പേര് സഹിതമാണ് എംഎല്‍എയുടെ ട്വീറ്റ്. താനു ബക്കര്‍, പ്രസാദ് തിങ്ഗ്ലിങ്, നഗാരു ഡിഗി, ഡോന്‍ഗ്തു എബിയ, തോച്ച് സിങ്കം എന്നിവരെയാണ് കാണാതായത്. സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് കാണാതായ പ്രസാദ് റിങ്ഗ്ലിങിന്റെ സഹോദരന്‍ പ്രകാശ് റിങ്ഗ്ലിങ് ട്വീറ്റ് ചെയ്തു. എന്നാല്‍ അരുണാചല്‍ പോലിസും സൈന്യവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശത്തെ വനമേഖലയിലേക്ക് പോയതാണ് അഞ്ച് പേരും എന്നാണ് റിപ്പോര്‍ട്ട്. പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

Tags:    

Similar News