ഇന്ത്യയുടെ പ്രതിഷേധം ഫലം കണ്ടു; ചൈനീസ് ചാരക്കപ്പലിന് ഹമ്പന്‍തോട്ട തുറമുഖത്ത് അടുക്കാന്‍ അനുമതി കിട്ടിയില്ല

കപ്പല്‍ ഇന്നലെ ആണ് തുറമുഖത്ത് എത്തേണ്ടിയിരുന്നത്. എന്നാല്‍ പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പോര്‍ട്ട് അധികൃതരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.

Update: 2022-08-12 02:28 GMT
കൊളംബോ: ചൈനീസ് ചാരക്കപ്പലായ യുവാന്‍ വാങ് 5 ഉടന്‍ ശ്രീലങ്കന്‍ തുറമുഖത്ത് എത്തില്ല. ഹംമ്പന്‍തോട്ട തുറമുഖത്തിന്റെ അധികൃതര്‍ കപ്പലിന് പ്രവേശനാനുമതി നിഷേധിച്ചെന്നാണ് റിപ്പോര്‍ട്ട്. കപ്പല്‍ ഇന്നലെ ആണ് തുറമുഖത്ത് എത്തേണ്ടിയിരുന്നത്. എന്നാല്‍ പ്രവേശനം നിഷേധിച്ചത് സംബന്ധിച്ച് പോര്‍ട്ട് അധികൃതരില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്നാണ് ചാരകപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേക്ക് അടുത്തത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ മിസൈല്‍, ബഹിരാകാശ, ആണവനിലയ കേന്ദ്രങ്ങളിലെ സിഗ്‌നലുകള്‍ കപ്പലിന് ചോര്‍ത്താനാകുമെന്നതാണ് ഇന്ത്യയുടെ ആശങ്കയ്ക്ക് കാരണം. കപ്പല്‍ ശ്രീലങ്കന്‍ തീരത്തേക്ക് എത്തുന്നതിനെതിരായ ഇന്ത്യയുടെ എതിര്‍പ്പിനെ 'ബുദ്ധിശൂന്യത എന്നാണ് ചൈന വിശേഷിപ്പിച്ചത്. ഇന്ത്യയുടെ എതിര്‍പ്പിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയും കപ്പലിന്റെ വരവ് വൈകിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.







Tags:    

Similar News