ട്രെയ്‌നിന്റെ വാതിലില്‍ തൂങ്ങിക്കിടന്ന് ഫോട്ടോക്ക് പോസ് ചെയ്ത യുവതി താഴെ വീണു (വീഡിയോ)

Update: 2024-12-12 13:58 GMT

ശ്രീലങ്ക: ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നിന്റെ വാതിലില്‍ തൂങ്ങിനിന്ന് കാമറക്ക് പോസ് ചെയ്ത ചൈനീസ് ടൂറിസ്റ്റ് താഴെ വീണു. റെയില്‍വേ ട്രാക്കിന് സമീപത്തെ മരത്തിന്റെ ചില്ല തട്ടിയാണ് അപകടം. അപകട വിവരം അറിഞ്ഞ എഞ്ചിന്‍ ഡ്രൈവര്‍ അടുത്ത സ്റ്റേഷനില്‍ ട്രെയ്ന്‍ നിര്‍ത്തി. തുടര്‍ന്ന് യാത്രക്കാര്‍ യുവതിയെ രക്ഷപ്പെടുത്താന്‍ അപകടം നടന്ന സ്ഥലത്തേക്ക് തിരിച്ചു. റെയില്‍വേ ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ വീണ യുവതിക്ക് കാര്യമായ പരിക്കൊന്നും ഉണ്ടായില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച ശ്രീലങ്കയിലെ തീരദേശ റെയിലിലാണ് സംഭവം.

Similar News