പൗരത്വ നിയമം: സുപ്രിംകോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ

Update: 2024-03-12 05:18 GMT
പൗരത്വ നിയമം: സുപ്രിംകോടതിയെ സമീപിക്കുമെന്ന് എസ്ഡിപിഐ

ന്യൂഡല്‍ഹി: വിവാദമായ പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സുപ്രിം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് എസ്ഡിപിഐ ദേശീയ കമ്മിറ്റി. സിഎഎ ഇന്ത്യ എന്ന സങ്കല്‍പ്പത്തിനും നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിനും വിരുദ്ധമാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി നിയമം നടപ്പാക്കുമെന്ന് വിജ്ഞാപനം ചെയ്തത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. വോട്ട് സമാഹരിക്കാന്‍ വേണ്ടി ഭിന്നിപ്പിച്ച് ഭരിക്കുക എന്ന വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നത്. ഈ വിവേചന നിയമം രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരാണ്. ഈ സാഹചര്യത്തിലാണ് പൗരത്വ നിയമം നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സുപ്രിം കോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതെന്ന് എസ്ഡിപിഐ ദേശീയ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

Tags:    

Similar News