ന്യൂഡല്‍ഹി: 2023ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദിത്യ ശ്രീവാസ്തവ ഒന്നാം റാങ്കും അനിമേഷ് പ്രധാന്‍ രണ്ടാം റാങ്കും ഡൊണൂരു അനന്യ റെഡ്ഡി മൂന്നാം റാങ്കും നേടി. എറണാകുളം സ്വദേശി പി കെ സിദ്ധാര്‍ഥ് രാംകുമാറിനാണ് നാലാം റാങ്ക്. സിദ്ധാര്‍ഥ് രാംകുമാറിന്റെ നാലാമത്തെ സിവില്‍ സര്‍വീസ് നേട്ടമാണിത്. 2022ല്‍ 121 ാം റാങ്ക് നേടിയ സിദ്ധാര്‍ഥ് നിലവില്‍ ഐപിഎസ് ട്രെയിനിങിലാണ്. മലയാളികളായ വിഷ്ണു ശശികുമാര്‍ 31ാം റാങ്കും അര്‍ച്ചന പിപി 40ാം റാങ്കും രമ്യ ആര്‍ 45ാം റാങ്കും നേടി. ബെന്‍ജോ പി ജോസ് (59), കസ്തൂരിഷാ (68), ഫാബി റഷീദ് (71), പ്രശാന്ത് എസ് (78), ആനി ജോര്‍ജ് (93), ജി ഹരിശങ്കര്‍ (107), ഫെബിന്‍ ജോസ് തോമസ് (133), മഞ്ജുഷ ബി ജോര്‍ജ് (195), നെവിന്‍ കുരുവിള തോമസ് (225), മഞ്ജിമ പി (235) ഫാത്തിമ ഷിംന (317), അമൃത എസ് (398) എന്നിവരാണ് ഉന്നത റാങ്ക് നേടിയ മറ്റ് മലയാളികള്‍. 1,105 തസ്തികയിലേക്കാണ് ഇക്കൊല്ലം അപേക്ഷ ക്ഷണിച്ചിരുന്നത്. മെയ് 2023നായിരുന്ന പ്രിലിംസ് പരീക്ഷ. സപ്റ്റംബറില്‍ മെയിന്‍ പരീക്ഷ നടന്നു. മെയിന്‍സ് പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ജനുവരി 2 മുതല്‍ ഏപ്രില്‍ 9 വരെയായിരുന്നു അഭിമുഖം.
പരീക്ഷാ ഫലം അറിയാനുള്ള ഔദ്യോഗിക വെബ്‌സൈറ്റ്: https://upsc.gov.in/