ഏതു വിപ്ലവ നേതാവാണ് ജയിലില്‍നിന്നു മാപ്പെഴുതിയത്?'; യുപിഎസ്‌സി ചോദ്യത്തിന് സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ തിരിച്ചടിച്ച് മമത സര്‍ക്കാര്‍

കേന്ദ്രസര്‍ക്കാരിന്റെ കുത്തിനോവിക്കുന്ന ഏതാനും ചോദ്യങ്ങളാണ് ഇത്തവണത്തെ ബംഗാള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ഥികളോട് ചോദിച്ചിട്ടുള്ളത്. ജയിലില്‍നിന്നു പുറത്തുവരാന്‍ മാപ്പ് അപേക്ഷിച്ച വിപ്ലവ നേതാവ് ആര് എന്നാണ് ഇതില്‍ ഒരു ചോദ്യം.

Update: 2021-08-23 18:43 GMT

കൊല്‍ക്കത്ത: നരേന്ദ്ര മോദി സര്‍ക്കാരും മമതാ ബാനര്‍ജിയുടെ പശ്ചിമ ബംഗാള്‍ സര്‍ക്കാരും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടത്തിന് എന്നും വീറും വാശിയും ഏറെയാണ്. അടുത്തിടെ നടന്ന പശ്ചിമബംഗാള്‍ നിയമ സഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സന്നാഹങ്ങളുമായി അണിനിരന്നിട്ടും ബിജെപിക്ക് നിലം തൊടാനാവാത്തത് കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല വലച്ചത്.

യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്‌സി) പരീക്ഷയില്‍ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് അക്രമത്തെക്കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ട് കൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ മമത ബാനര്‍ജിക്കെതിരേ പക തീര്‍ത്തത്. എന്നാല്‍, ഇപ്പോള്‍ മമത ഭരണകൂടം ബംഗാള്‍ സിവില്‍ സര്‍വീസ് പരീക്ഷയിലൂടെ ഉഗ്രന്‍ തിരച്ചടി നല്‍കിയതാണ് സാമൂഹിക മാധ്യമങ്ങളില്‍ ട്രന്റിങ് ആയിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ കുത്തിനോവിക്കുന്ന ഏതാനും ചോദ്യങ്ങളാണ് ഇത്തവണത്തെ ബംഗാള്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉദ്യോഗാര്‍ഥികളോട് ചോദിച്ചിട്ടുള്ളത്. ജയിലില്‍നിന്നു പുറത്തുവരാന്‍ മാപ്പ് അപേക്ഷിച്ച വിപ്ലവ നേതാവ് ആര് എന്നാണ് ഇതില്‍ ഒരു ചോദ്യം.

117ാംമത്തെ ഈ ചോദ്യത്തിന് വി ഡി സവര്‍ക്കര്‍, ബാലഗംഗാധര തിലക്, സുഖ്‌ദേവ് താപ്പര്‍, ചന്ദ്രശേഖര്‍ ആസാദ് എന്നിങ്ങനെ നാല് ഓപ്ഷനുകളും നല്‍കിയിട്ടുണ്ട്. കൂടാതെ, അടുത്തിടെ നരേന്ദ്ര മോദി സര്‍ക്കാരിനെ ആഗോള വിവാദത്തിലേക്ക് വലിച്ചിഴച്ച ദേശീയ പൗരത്വ രജിസ്റ്ററിന്റെയും (എന്‍ആര്‍സി) 'ടൂള്‍കിറ്റിന്റെയും' നിലവിലെ സ്ഥിതിയെക്കുറിച്ചും ചോദ്യങ്ങളുണ്ട്.

Tags:    

Similar News