മേയര്‍-ഡ്രൈവര്‍ തര്‍ക്കത്തില്‍ കോടതി മേല്‍നോട്ട അന്വേഷണമില്ല; യദുവിന്റെ ഹരജി തള്ളി
ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്ന വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരേ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു നല്‍കിയ ഹരജി കോടതി തള്ളി. മേയറും യദുവും തമ്മിലുണ്ടായ തര്‍ക്കത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജിയാണ് തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്.
സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമാണെന്നാണ് ഹരജി പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഈ വാദം അംഗീകരിച്ച് കോടതി ഹരജി തള്ളുകയായിരുന്നു.
ഹരജി തള്ളിയെങ്കിലും അന്വേഷണസംഘത്തിന് ചില നിര്‍ദേശങ്ങള്‍ കോടതി നല്‍കി. സത്യസന്ധമായ അന്വേഷണം നടക്കണം, സാക്ഷികളുടെ മൊഴികളും ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം ശേഖരിക്കണം, ബാഹ്യ ഇടപെടലുകളിലോ സ്വാധീനത്തിലോ വഴങ്ങരുത്, സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണം എന്നിവയാണ് നിര്‍ദേശങ്ങള്‍.