ടി പി കേസ് സാക്ഷിയുടെ കെട്ടിട്ടം പണി തടഞ്ഞു; ഓര്‍ക്കാട്ടേരിയില്‍ മുസ്‌ലിം ലീഗ് -സിപിഎം സംഘര്‍ഷം
മുന്‍സിഫ് കോടതി ഉത്തരവുമായി യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെട്ടിടം പണി തുടങ്ങാനെത്തിയതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്.
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷി പറഞ്ഞ യൂത്ത് ലീഗ് നേതാവിന്റെ കെട്ടിടം പണി തടയാന്‍ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയതിനെതുടര്‍ന്ന് ഓര്‍ക്കാട്ടേരിയില്‍ സംഘര്‍ഷാവസ്ഥ. മുന്‍സിഫ് കോടതി ഉത്തരവുമായി യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെട്ടിടം പണി തുടങ്ങാനെത്തിയതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തിയത്. പിന്നാലെ ലീഗ് പ്രവര്‍ത്തകരും സ്ഥലത്തെത്തിയതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു.
അതേസമയം ജാഫറിന് കെട്ടിടം പണിയാന്‍ അനുമതിയില്ലെന്ന് ഏറാമല പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കെട്ടിട്ടത്തിന്റെ ഒരു നില പണിയാനാണ് അനുമതി നല്‍കിയത്. എന്നാല്‍ ജാഫര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ച് രണ്ടാമത്തെ നില പണിയാന്‍ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കി.