തിരുവനന്തപുരം: എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് സ്പീക്ക് അപ് കേരള സത്യാഗ്രഹം നാലാംഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വപ്നാ സുരേഷിന്റെ നിയമനം അടക്കമുള്ള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാമെന്ന് വ്യക്തമായിരിക്കുകയാണ്. ക്ലിഫ് ഹൗസില്‍ ഇടിവെട്ടി സിസിടിവി അടിച്ചുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുന്‍കൂര്‍ ജാമ്യമാണെന്നും ചെന്നിത്തല ആരോപിച്ചു.
Cliff House is the source of corruption: Chennithala