ഇത് കൂട്ടക്കൊല; അലിഗഡിൽ മാത്രം ഓക്സിജൻ കിട്ടാതെ മരിച്ചത് 70 പേരെന്ന് റാണാ അയ്യൂബ്
ന്യൂഡൽഹി: കൊവിഡ് രണ്ടാം തരങ്കത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ ഭരണകൂടത്തിനെതിരെ കടുത്ത വിമർശനവുമായി മാധ്യമ പ്രവർത്തക റാണാ അയ്യൂബ്. ഓക്സിജൻ കിട്ടാതെ ജനങ്ങൾ മരിച്ചു വീഴുന്നത് സർക്കാരിന്റെ വീഴ്ചയാണെന്ന് അവർ വിമർശിച്ചു.
'അലിഗഡിലെ പ്രാദേശിക മാധ്യമ പ്രവർത്തകനുമായി സംസാരിച്ചു. അവിടെ മാത്രം 70 കൊവിഡ് രോഗികൾ ആണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഇത് കൂട്ടക്കൊലയാണെന്ന്. ഇത് കൂട്ടക്കൊലയാണ്'. റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു. യുപിയിലും ഡൽഹിയിലും കൊവിഡ് രോഗികൾ ഓക്സിജൻ കിട്ടാതെ മരിച്ചു വീഴുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.