അധ്യാപകന്റെ ലൈംഗിക പീഡനത്തെതുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത പിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി, വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു.

Update: 2021-11-14 08:57 GMT
അധ്യാപകന്റെ ലൈംഗിക പീഡനത്തെതുടര്‍ന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: അധ്യാപകന്‍ തുടര്‍ച്ചയായി ലൈംഗിക പീഡനത്തിനിരയാക്കിയ പ്ലസ്ടു വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ബംഗളൂരുവില്‍ നിന്നാണ് ഇയാളെ കസ്റ്റഡിലെടുത്തത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്ത പിന്‍സിപ്പലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി, വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവന്ന രാപ്പകല്‍ സമരം അവസാനിപ്പിച്ചു.

അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് 17കാരിയായ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത്. പീഡനത്തെ കുറിച്ച് പരാതി നല്‍കിയപ്പോള്‍ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിയെയാണ് കുറ്റപ്പെടുത്തിയത് എന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. തുടര്‍ന്ന് പരാതി നല്‍കിയിട്ടും നടപടി എടുക്കാതിരുന്ന പ്രിന്‍സിപ്പാളിനെതിരെ വിദ്യാര്‍ത്ഥികളും, വനിതാ സംഘടനകളും സമരത്തിന് ഇറങ്ങുകയായിരുന്നു.

പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 12ന് സംസ്‌ക്കരിക്കും. പ്രിന്‍സിപ്പല്‍ അറസ്റ്റിലായശേഷമേ മകളുടെ മൃതദേഹം ഏറ്റുവാങ്ങു എന്നായിരുന്നു രക്ഷിതാക്കളുടെ നിലപാട്. വാട്‌സാപ്പിലൂടെ മെസേജുകളയച്ച് സൗഹൃദം സ്ഥാപിച്ചതിന് ശേഷം അധ്യാപകന്‍ സ്‌പെഷ്യല്‍ ക്ലാസ് എന്ന വ്യാജേന വിദ്യാര്‍ഥിയെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് പോലിസ് പറയുന്നത്. മാസങ്ങളോളം ഇത്തരത്തില്‍ അധ്യാപകന്‍ വിദ്യാര്‍ഥിയെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. അധ്യാപകനെ ഇന്നലെ അറസ്റ്റ് ചെയ്യുകയും ഉടുമല്‍പേട്ട സബ് ജയിലില്‍ ഈ മാസം 26 വരെ റിമാന്‍ഡില്‍ വിടുകയും ചെയ്തിരുന്നു.

Tags:    

Similar News