കൊവിഡ്-19: വീട്ടിലേക്ക് മടങ്ങാന്‍ ജാമിഅ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം

Update: 2020-03-16 07:07 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജാമിഅ മില്ലിയ ഇസ് ലാമിയ്യ വിദ്യാര്‍ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് അവസാനം വരെ ക്ലാസുകള്‍ നിര്‍ത്തിവച്ചിരുന്നു. ഇതേത്തുടര്‍ന്ന് കൂട്ടംചേരുന്ന ഹോസ്റ്റലുകള്‍, ഡൈനിങ് ഹാളുകള്‍, ലൈബ്രറികള്‍, അടുക്കളകള്‍ എന്നിവയെല്ലാം അപകടസാധ്യതയുള്ളതും രോഗം വ്യാപിക്കാനിടയുള്ളതുമാണെന്നു ചൂണ്ടിക്കാട്ടി നിര്‍ദേശം നല്‍കിയിട്ടുള്ളത്. മാത്രമല്ല, മുന്‍കരുതലിന്റെ ഭാഗമായി ലൈബ്രറി, മെസ്, കാന്റീനുകള്‍ തുടങ്ങിയവ അടച്ചിടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. നിലവിലുള്ള സാഹചര്യങ്ങളുടെ ഗൗരവം മനസ്സിലാക്കാനും സ്വയ രക്ഷയ്ക്കായി നാട്ടിലേക്ക് മടങ്ങുന്നത് പരിഗണിക്കണമെന്നാണ് വിദ്യാര്‍ഥികളോടുള്ള ഉപദേശം.




Tags:    

Similar News