കൊവിഡ്: മൃതദേഹം സംസ്‌കരിക്കുന്നതിന് പോപുലര്‍ ഫ്രണ്ടിനെ ബന്ധപ്പെടുക- സര്‍ക്കുലറുമായി മുംബൈ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗം
എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. പത്മജ കെസ്‌കര്‍ ആണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.
മുംബൈ: മുംബൈ മഹാനഗരത്തില്‍ കൊവിഡ് ബാധിതരായി മരിക്കുന്നവരുടെ മൃതദേഹം സംസ്‌ക്കരിക്കുന്നതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ടാസ്‌ക് ഫോഴ്‌സ് നേതൃത്വത്തെ ബന്ധപ്പെടണമെന്ന് മുംബൈ കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തിന്റെ സര്‍ക്കുലര്‍. എക്സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫിസര്‍ ഡോ. പത്മജ കെസ്‌കര്‍ ആണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കൊവിഡ് ബാധിതരെന്ന് സംശയിക്കുന്ന രോഗികള്‍ മരിച്ചാല്‍ ആശുപത്രിയുടെ ചാര്‍ജുള്ളവര്‍ ഔദ്യോഗികമായി വിവരം നല്‍കുന്നതിന് ഒപ്പം പോപുലര്‍ ഫ്രണ്ട് ടാസ്‌ക് ഫോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍മാരെ നേരിട്ട് ബന്ധപ്പെടണമെന്ന് സര്‍ക്കുലറില്‍ അറിയിച്ചു. ഇതോടെപ്പം പോപുലര്‍ ഫ്രണ്ട് സംഘം നേതാക്കളെ ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്.
സഈദ് ചൗധരി-9821242598, ഇഖ്ബാല്‍ ഖാന്‍-9769347153, സഈദ് അഹമ്മദ് -8691983396, സിദ്ധീഖ് ഖുറേഷി-9021264212 എന്നിവരെ ബന്ധപ്പെടാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. പോപുലര്‍ഫ്രണ്ട് സംഘം ഇതുവരെ പൂനെയിലെ 84 മൃതദേഹങ്ങള്‍ ഉള്‍പ്പെടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരായി മരിച്ച മൊത്തം 110 പേരുടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിട്ടുണ്ട്.