യൂട്യൂബ് ചാനലിലെ പരാമര്‍ശത്തിനെതിരായ യുവാവിന്റെ പരാതിയില്‍ ഇമാമിനെതിരേ കേസെടുത്തു

Update: 2022-01-06 18:30 GMT

കോട്ടയം: യൂട്യൂബ് ചാനലില്‍ പരാമര്‍ശങ്ങള്‍ക്കെതിരേ യുവാവ് നല്‍കിയ പരാതിയില്‍ പള്ളി ഇമാമിനെതിരേ കോട്ടയം സൈബര്‍ പോലിസ് കേസെടുത്തു. മലപ്പുറം എടപ്പാള്‍ കോലളമ്പ് മസ്ജിദ് താഹീദ് ഇമാം വസീം അല്‍ ഹകമിക്കെതിരെ മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് കാണിച്ചാണ് കേസെടുത്തിരിക്കുന്നത്.

മസ്ജിദ് തൗഷിദ് എന്ന യൂട്യൂബ് ചാനലില്‍ 'മുസ്‌ലിമും ആഘോഷങ്ങളും' വിഷയത്തില്‍ നടത്തിയ പ്രഭാഷണത്തിലെ പരാമര്‍ശങ്ങള്‍ മതവിദ്വേഷം പ്രചരിപ്പിക്കുന്നെന്ന് കാണിച്ച് ഏബിള്‍ ഫ്രാന്‍സിസ് നല്‍കിയ പരാതിയിലാണ് സൈബര്‍ സെല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ ഇന്‍സ്‌പെക്ടര്‍ എം ജെ അരുണ്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈസാ നബിയെ ദൈവ പുത്രനാക്കി വിശേഷിപ്പിക്കുന്ന ക്രിസ്മസ് ആഘോഷം ഇസ് ലാമികമായി ശരിയല്ലെന്നും മുസ് ലിംകള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്നും ചൂണ്ടിക്കാട്ടിയുള്ളതായിരുന്നു ഇമാമിന്റെ പ്രസംഗം.

Tags:    

Similar News