കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് പിന്‍വലിക്കണം; വിസിയെ ഉപരോധിച്ച് കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പിജി സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സര്‍കലാശാലയുടെ നടപടി. വിഡി സവര്‍ക്കറുടെ ആരാണ് ഹിന്ദു, എം എസ് ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സ്, വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്, ബല്‍രാജ് മധോകിന്റെ ഇന്ത്യനൈസേഷന്‍; വാട്ട് വൈ ആന്റ് ഹൗ എന്നിവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്.
കണ്ണൂര്‍: ആര്‍എസ്എസ് സൈദ്ധാന്തികരായ ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും വര്‍ഗീയപാഠഭാഗങ്ങള്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സര്‍വകലാശാലയിലെ വിവാദ സിലബസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. സര്‍വകലാശാ ആസ്ഥാനത്ത് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രനെ ഉപരോധിച്ചു. സര്‍വകലാശാലയിലെത്തിയ വിസിയെ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞു. കെഎസ്‌യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സര്‍വകലാശാലാ ആസ്ഥാനത്ത് പ്രതിഷേധപ്രകടനവും ഉപരോധവും നടന്നത്. വിസിക്കെതിരേ മുദ്രാവാക്യം മുഴക്കിയ പ്രതിഷേധക്കാര്‍ സെനറ്റ് യോഗത്തിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു.
കനത്ത പോലിസ് കാവല്‍ സര്‍വകലാശാല ആസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും കെഎസ്‌യു സര്‍വകലാശാല ആസ്ഥാനത്ത് സിലബസ് കത്തിച്ച് പ്രതിഷേധിച്ചിരുന്നു. വിദ്യാഭ്യാസരംഗത്ത് കാവിവല്‍ക്കരണം നടക്കുകയാണെന്നാരോപിച്ച് എംഎസ്എഫ് പ്രവര്‍ത്തകരും കഴിഞ്ഞദിവസം സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ പിജി സിലബസില്‍ ആര്‍എസ്എസ് സൈദ്ധാന്തികരുടെ പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദമായത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് രൂപീകരിക്കാതെയാണ് സര്‍കലാശാലയുടെ നടപടി. വിഡി സവര്‍ക്കറുടെ ആരാണ് ഹിന്ദു, എം എസ് ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്‌സ്, വീ ഔര്‍ നാഷന്‍ഹുഡ് ഡിഫൈന്‍സ്, ബല്‍രാജ് മധോകിന്റെ ഇന്ത്യനൈസേഷന്‍; വാട്ട് വൈ ആന്റ് ഹൗ എന്നിവയാണ് സിലബസില്‍ ഉള്‍പ്പെടുത്തിയത്.
ബുധനാഴ്ച ചേര്‍ന്ന സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ഡോ.ആര്‍ കെ ബിജു അടിയന്തരപ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ല. സിലബസ് താന്‍ പരിശോധിച്ചശേഷമേ മറുപടി പറയാനാവൂ എന്ന വിശദീകരണത്തോടെ പ്രമേയം വിസി മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞവര്‍ഷമാണ് ബ്രണ്ണന്‍ കോളജില്‍ എംഎ ഗവേണന്‍സ് എന്ന പുതിയ കോഴ്‌സ് തുടങ്ങിയത്. അതില്‍ ഈവര്‍ഷം തുടങ്ങാനിരിക്കുന്ന മൂന്നാം സെമസ്റ്ററിലെ 'തീംസ് ഇന്‍ ഇന്ത്യന്‍ പൊളിറ്റിക്കല്‍ തോട്ട്' എന്ന പേപ്പറില്‍ ചര്‍ച്ചചെയ്ത്പഠിക്കാന്‍ നിര്‍ദേശിച്ചതില്‍ ഒരുഭാഗം ഹിന്ദുത്വത്തെക്കുറിച്ചാണ്.
എന്നാല്‍, എത്ര പ്രതിഷേധമുണ്ടായാലും പിജി സിലബസ് പിന്‍വലിക്കില്ലെന്നാണ് വൈസ് ചാന്‍സിലറുടെ നിലപാട്. ഗോള്‍വാള്‍ക്കറും സവര്‍ക്കറും അടിത്തറയിട്ട രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ഹിന്ദുത്വ രാഷ്ട്രീയം എന്തെന്ന് വിദ്യാര്‍ഥികള്‍ മനസ്സിലാക്കേണ്ടതുണ്ട്. യോജിപ്പില്ലാത്ത പുസ്തകം വായിക്കരുത് എന്നത് താലിബാന്‍ രീതിയാണെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ മറ്റ് സര്‍വകലാശാലകളും ഈ പുസ്തകങ്ങള്‍ പഠിപ്പിക്കണം. എക്‌സ്‌പേര്‍ട്ട് കമ്മിറ്റി തന്ന ഗവേര്‍ണന്‍സ് ആന്റ് പൊളിറ്റിക്‌സ് സിലബസ് ഇന്നലെ വിവാദമായപ്പോഴാണ് താന്‍ മുഴുവനായി വായിച്ചതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.