കൊറോണ: മുറി ലഭിക്കാതിരുന്ന ചൈനക്കാരനെ പോലിസ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

താമസിക്കാന്‍ മുറി അന്വേഷിച്ച് ഹോട്ടലുകള്‍ കയറിയിറങ്ങിയെങ്കിലും ചൈനക്കാരനായതിനാല്‍ നല്‍കിയില്ല

Update: 2020-02-05 17:33 GMT

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ താമസിക്കാന്‍ മുറി ലഭിക്കുന്നില്ലെന്ന പരാതിയുമായി സമീപിച്ച ചൈനക്കാരനെ പോലിസ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സിറ്റി പോലിസ് കമ്മിഷണര്‍ ഓഫിസിലെത്തിയ ജിഷോയു ഷാഓയെയാണ് ജനറല്‍ ആശുപത്രിയിലെ ഐസൊലൂഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. 25 വയസ്സുള്ള ഇയാള്‍ക്ക് രോഗലക്ഷണങ്ങളില്ല. ശരീര സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. പരിശോധനാഫലം വരുന്നതുവരെ ഐസൊലേഷന്‍ വാര്‍ഡില്‍ പാര്‍പ്പിക്കും. ഈ വിവരം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

    ജനുവരി 23ന് ഡല്‍ഹിയിലെത്തിയ ഇയാള്‍ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്തെത്തിയത്. താമസിക്കാന്‍ മുറി അന്വേഷിച്ച് ഹോട്ടലുകള്‍ കയറിയിറങ്ങിയെങ്കിലും ചൈനക്കാരനായതിനാല്‍ നല്‍കിയില്ല. തുടര്‍ന്നു സഹായം അഭ്യര്‍ഥിച്ച് പോലിസിനെ സമീപിക്കുകയായിരുന്നു. സ്‌പെഷ്യല്‍ ബ്രാഞ്ച് പോലിസ് ആരോഗ്യവകുപ്പ് അധികൃതരെയും കലക്ടറുടെ ഓഫിസിനെയും വിവരം അറിയിച്ചു. ഡിഎംഒയുടെ നിര്‍ദേശം അനുസരിച്ചാണ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്.



Tags:    

Similar News