മഹാമാരിയില്‍ വിറച്ച് ലോകം; മരണം 42,000 കടന്നു, മരണത്തില്‍ യുഎസ് ചൈനയെ മറികടന്നു, ഒമാനില്‍ ആദ്യ മരണം, രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെന്ന് യുഎന്‍

ഇതുവരെ 42,105 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് വിവിധ ആശുപത്രികളിലും മറ്റുമായി മരണത്തിന് കീഴടങ്ങിയത്.

Update: 2020-04-01 02:57 GMT

ന്യൂയോര്‍ക്ക്: ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍നിര്‍ത്തി കൊവിഡ് വൈറസ് ബാധ പടരുന്നു. ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 42,000 കടന്നു. ഇതുവരെ 42,105 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് നാലായിരത്തിലേറെ പേരാണ് വിവിധ ആശുപത്രികളിലും മറ്റുമായി മരണത്തിന് കീഴടങ്ങിയത്.രോഗബാധിതരുടെ എണ്ണം എട്ടരലക്ഷം കവിഞ്ഞു. 8,56,916 പേരാണ് ഇതുവരെ രോഗബാധിതരായി ചികില്‍സയിലുള്ളത്.

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യയില്‍ അമേരിക്ക ചൈനയെ മറികടന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3860 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 719 പേരാണ്. അമേരിക്കയിലെ രോഗബാധിതരുടെ എണ്ണം 1,87,347 ആയി ഉയര്‍ന്നു. ഇറ്റലിയില്‍ മരണം 12000 കടന്നു. 12,428 ആളുകളാണ് വൈറസ് ബാധിച്ച് ഇതുവരെ മരിച്ചത്. സ്പെയിനില്‍ മരണം 8464 ആയി. ഫ്രാന്‍സില്‍ 3523 പേരും, ചൈനയില്‍ 3305 പേരും ഇറാനില്‍ 2898 പേരും മരിച്ചു. ബ്രിട്ടനില്‍ 1789, നെതര്‍ലാന്‍ഡ്സ് 1030, ജര്‍മ്മനി 775 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചവര്‍.

രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി: യുഎന്‍

'രണ്ടാം ലോക യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി എന്നാണ് യുഎന്‍ മേധാവി അന്റോണിയോ ഗുത്തേറഷ് കോവിഡ് -19 വിശേഷിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം ഏറ്റവും വെല്ലുവിളി നിറഞ്ഞ പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുത്തേറഷ് മുന്നറിയിപ്പ് നല്‍കി.

ഒമാനില്‍ ആദ്യമരണം

അതിനിടെ, കൊവിഡ് 19നുമായി ബന്ധപ്പെട്ട ആദ്യമരണം ഒമാനില്‍ റിപോര്‍ട്ട് ചെയ്തു. 72 കാരനായ സ്വദേശി പൗരനാണ് മരിച്ചതെ ന്ന്ഒമാന്‍ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി ട്വിറ്ററിലൂടെ അറിയിച്ചു. മാര്‍ച്ച് 31 വരെ 192 കേസുകളാണ് ഇവിടെ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഖത്തര്‍ വിമാനത്താവളത്തില്‍ ജീവനക്കാരെ കുറച്ചു

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ഓണ്‍സൈറ്റ് ജീവനക്കാരുടെ എണ്ണം താല്‍ക്കാലികമായി താല്‍ക്കാലികമായി 40 ശതമാനം കുറച്ചു. ഭൂരിഭാഗം പേരും വീട്ടില്‍ നിന്നോ വാര്‍ഷിക അവധിയിലോ ജോലി ചെയ്യുന്നുണ്ടെന്ന് ഖത്തര്‍ എയര്‍വേയ്സ് വക്താവ് പറഞ്ഞു.

ലണ്ടനില്‍ കൗമാരക്കാരന്‍ മരിച്ചു

കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കൗമാരക്കാരന്‍ ലണ്ടനില്‍ മരിച്ചു. 13 വയസ്സുള്ള കുട്ടിയാണ് മരിച്ചതെന്ന് യുകെ ആശുപത്രി അറിയിച്ചു. കൊവിഡ് വ്യാപനം തടയാന്‍ തുണീഷ്യ ലോക്ക്ഡൗണ്‍ ഏപ്രില്‍ 19 വരെ രണ്ടാഴ്ച നീട്ടുമെന്ന് പ്രസിഡന്റ് പ്രസ്താവനയില്‍ അറിയിച്ചു.

ഇവിടെ 362 പോസിറ്റീവ് കേസുകളും ഒമ്പതു മരണങ്ങളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

ബുറുണ്ടിയില്‍ രണ്ടു കേസുകള്‍ സ്ഥിരീകരിച്ചു.

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ ആദ്യത്തെ രണ്ട് കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.രണ്ടുപേരും ബുറുണ്ടിയന്‍ സ്വദേശികളാണ്. ഒരാള്‍ അടുത്തിടെ അയല്‍രാജ്യമായ റുവാണ്ടയില്‍ നിന്ന് മടങ്ങിയെത്തിയതാണെന്നും 42കാരനായ മറ്റെ ആള്‍ ദുബയില്‍ നിന്ന് മടങ്ങിയെത്തിയതാണെന്നും ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറയുന്നു.

ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ 499 മരണങ്ങള്‍

ഫ്രാന്‍സില്‍ 24 മണിക്കൂറിനുള്ളില്‍ 499 മരണങ്ങള്‍ രേഖപ്പെടുത്തി. പകര്‍ച്ചവ്യാധി ആരംഭിച്ചതിനുശേഷം കൊറോണ വൈറസ് മൂലം ഏറ്റവും കൂടുതല്‍ മരണമടഞ്ഞ ലോകരാജ്യങ്ങളില്‍ ഒന്നു ഫ്രാന്‍സാണ്. 499 പേര്‍ കൂടി 24 മണിക്കൂറിനകനം ആശുപത്രിയില്‍ മരിച്ചു. ഇതോടെ ഇവിടെ മരണസംഖ്യ 3,523 ആയി. 22,757 പേരെ ഇപ്പോള്‍ ഫ്രാന്‍സില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 5,565 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആരോഗ്യ ഉദ്യോഗസ്ഥന്‍ ജെറോം സലോമോന്‍ തന്റെ ദൈനംദിന അപ്ഡേറ്റില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

Tags:    

Similar News