കൊറോണ: സൗദിയില്‍ മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി
മദീനയില്‍ പൂനെ സ്വദേശിയായ സുലൈമാന്‍ സയ്യിദ് ജുനൈദ് (59), ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന യുപി സ്വദേശിയായ ബദ്റെ ആലം (41), തെലുങ്കാന സ്വദേശിയായ അമാനത്തുള്ള ഖാന് എന്നിവരാണ് മരിച്ചത്.
റിയാദ്: സൗദിയില്‍ കൊറോണ ബാധിച്ച് മരിച്ച ഇന്ത്യക്കാരുടെ എണ്ണം അഞ്ചായി ഉയര്‍ന്നു. രണ്ടു ദിവസത്തിനിടെ മൂന്നു മപേരാണ് വൈറസ് ബാധിച്ച് മരിച്ചത്. മദീനയില്‍ പൂനെ സ്വദേശിയായ സുലൈമാന്‍ സയ്യിദ് ജുനൈദ് (59), ജിദ്ദയില്‍ മാന്‍പവര്‍ കമ്പനിയില്‍ ജോലിക്കാരനായിരുന്ന യുപി സ്വദേശിയായ ബദ്റെ ആലം (41), തെലുങ്കാന സ്വദേശിയായ അമാനത്തുള്ള ഖാന് എന്നിവരാണ് മരിച്ചത്.
നേരത്തെ രണ്ട് മലയാളികളും സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കണ്ണൂര്‍ സ്വദേശി ഷബ്നാസ് മദീനയിലും മലപ്പുറം സ്വദേശി സഫ്വാന് റിയാദിലുമാണ് മരിച്ചത്. ഇതുവരെ 7,142 പേര്‍ക്ക് സൗദിയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 1,049 പേര് രോഗ വിമുക്തരായി. 87 പേര് മരിച്ചു.