കര്‍ണാടകയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; 24 മണിക്കൂറിനിടെ 93 പേര്‍ക്ക് കൊറോണ
നിലവില്‍ 2182 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 44 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1431 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.
ബംഗളൂരു: കര്‍ണാടകയില്‍ 24 മണിക്കൂറിനിടെ 93 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഈ സമയപരിധിയില്‍ രണ്ടുപേര്‍ക്ക് കൂടി ജീവന്‍ നഷ്ടമായതായി കര്‍ണാടക സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
നിലവില്‍ 2182 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 44 പേര്‍ക്ക് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 1431 പേരാണ് രോഗബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നത്.
ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഈ ആഴ്ചയില്‍ രേഖപ്പെടുന്ന ഏറ്റവും വലിയ വര്‍ധനയാണ് ഇന്ന് ഉണ്ടായത്. 635 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 14,053 ആയി ഉയര്‍ന്നു. കഴിഞ്ഞവെള്ളിയാഴ്ചയാണ് ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് 660 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്്.
കൊവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് അതിര്‍ത്തി അടച്ചു. ഡല്‍ഹിയുടെ സമീപ ജില്ലയായ ഗാസിയാബാദിലേയ്ക്കുള്ള അതിര്‍ത്തിയാണ് അടച്ചത്. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള അവശ്യ സര്‍വീസുകള്‍ക്കൊഴികെ ഡല്‍ഹിയിലേയ്ക്കും തിരിച്ചുമുള്ള ഗതാഗതം തടഞ്ഞിരിക്കുകയാണെന്ന് ഗാസിയാബാദ് ജില്ലാ ഭരണകൂടം അറിയിച്ചു. ഡല്‍ഹിയില്‍ ഇതുവരെ 276 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.