കൊവിഡില്‍ വീര്‍പ്പുമുട്ടി ലോകം; വൈറസ് ബാധിതരുടെ എണ്ണം 2.16 കോടി പിന്നിട്ടു, പ്രതിദിന രോഗവര്‍ധനവില്‍ ഏറ്റവും മുമ്പില്‍ ഇന്ത്യ

വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ആകെ ഇതുവരെ 21,604,192 പേര്‍ വൈറസ്ബാധിതരാവുകയും 768739 പേര്‍ മരിക്കുകയും ചെയ്തു.

Update: 2020-08-16 03:07 GMT

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2.16 കോടി പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്ക് പ്രകാരം ലോകത്ത് ആകെ ഇതുവരെ 21,604,192 പേര്‍ വൈറസ്ബാധിതരാവുകയും 768739 പേര്‍ മരിക്കുകയും ചെയ്തു.

1,43,23,180 പേര്‍ രോഗവിമുക്തരായെന്നും വേള്‍ഡോ മീറ്റര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ അര ലക്ഷം കടന്നു. രാജ്യത്തു ഇതുവരെ 50,084 പേരാണ് മരണമടഞ്ഞത്. പ്രതിദിന രോഗവര്‍ധന ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണ്.

രോഗികളുടെ എണ്ണം അമേരിക്കയില്‍ 55 ലക്ഷവും ബ്രസീലില്‍ 33 ലക്ഷവും കടന്നു. നിലവില്‍ അമേരിക്കയില്‍ പ്രതിദിനം അരലക്ഷം പേര്‍ക്കാണ് ഇപ്പോള്‍ രോഗം ബാധിക്കുന്നത്. ബ്രസീലില്‍ ദിവസവും മുപ്പത്തെട്ടായിരം പേര്‍ രോഗികളാകുന്നു. ഏഷ്യയില്‍ കൊവിഡ് രോഗികളുടെ ആകെ എണ്ണം 55 ലക്ഷം കടന്നു.

അതേസമയം, ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന വര്‍ധന ഇന്നും അറുപതിനായിരത്തിന് മുകളിലെന്നാണ് സൂചന. മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 12,614 പേര് രോഗ ബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗ ബാധിതരുടെ എണ്ണം ഉയരുകയാണ്. ആന്ധ്രയില്‍ 8736ഉം തമിഴ്‌നാട്ടില്‍ 5,860 പേരും ഇന്നലെ രോഗ ബാധിതരായി. ഉത്തര്‍ പ്രദേശിലും ബിഹാറിലും പ്രതിദിന രോഗബാധിതറുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു. പശ്ചിമ ബംഗാളില്‍ 3074 ആണ് 24 മണിക്കൂറിനുള്ളിലെ രോഗ ബാധിതര്‍. രാജ്യത്ത് എട്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന സാംപിള്‍ പരിശോധന.


Tags:    

Similar News