തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ സംസ്ഥാന അതിര്‍ത്തികളില്‍ വരുന്ന 31 വരെ വാഹനഗതാഗതം നിരോധിച്ചു. ചില വാഹനങ്ങള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. അത്യാവശ്യ സാധനങ്ങളയ പാല്‍, പെട്രോള്‍, ഡീസല്‍, പച്ചക്കറികള്‍, ആംബുലന്‍സ്, ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവരുന്ന വാഹനങ്ങള്‍ എന്നിവയ്ക്കും മറ്റ് ചരക്ക് വാഹനങ്ങള്‍ക്കും ഇളവുണ്ട്. മാറ്റിവയ്ക്കാന്‍ സാധിക്കാത്ത തരം സംഭവങ്ങളില്‍ പങ്കെടുക്കാനുള്ളവര്‍ സഞ്ചരിക്കുന്ന ലഘു വാഹനങ്ങള്‍(മരണം തുടങ്ങിയവ), പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം കുറഞ്ഞ അളവില്‍, അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാവുന്ന സര്‍ക്കാര്‍ ബസ്സുകള്‍ എന്നിവയ്ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.