കൊറോണ വൈറസ്: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍

നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്-268

Update: 2020-02-02 01:17 GMT

തൃശൂര്‍: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിച്ച മൂന്നുപേരെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലയില്‍ മൂന്നിടങ്ങളിലായാണ് അറസ്റ്റ് നടന്നത്. വ്യാജ വാര്‍ത്ത ഫോര്‍വേര്‍ഡ് ചെയ്ത ആറു പേര്‍ക്കെതിരെയും കേസെടുക്കും. പ്രതികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു.

    കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് നിലവില്‍ സംസ്ഥാനത്ത് 1793 പേരാണ് നിരീക്ഷണത്തിലുള്ളത്. 322 പേരാണ് ശനിയാഴ്ച വുഹാനില്‍ നിന്ന് ഇന്ത്യയിലെത്തിയത്. എന്നാല്‍ പുതിയ പോസിറ്റീവ് കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. നേരത്തേ വൈറസ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്.

    നിലവില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് കോഴിക്കോട് ജില്ലയിലാണ്. 268 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. തിരുവനന്തപുരം-126, കൊല്ലം-156, പത്തനംതിട്ട-64, ആലപ്പുഴ-24, കോട്ടയം-62, ഇടുക്കി-120, എറണാകുളം-238, തൃശൂര്‍-154, പാലക്കാട്-99, മലപ്പുറം-265, വയനാട്-28, കണ്ണൂര്‍-1210, കാസര്‍കോഡ്-68 എന്നിങ്ങനെയാണ് നിരീക്ഷണത്തിലുള്ളവരുടെ കണക്ക്.




Tags:    

Similar News