വാഷിങ്ടണ്‍: മാസങ്ങള്‍ പിന്നിട്ടിട്ടും ലോകത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ലോകവ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.14 കോടിയായി. ബാധിച്ച് ബാധിച്ച് മരിച്ചവരുടെ എണ്ണം 5.33 ലക്ഷമായി(5,32,861). എന്നാല്‍, 64.34 ലക്ഷം പേര്‍ രോഗവിമുക്തരായിട്ടുണ്ട്. 58,530 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ ഒറ്റ ദിവസം മാത്രം 1.89 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 4489 പേര്‍ മരണപ്പെട്ടു. ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടത് ബ്രസീലിലാണ്-1111.
നിലവില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് അമേരിക്കയിലാണ്-29.36 ലക്ഷം. അമേരിക്കയില്‍ മരണസംഖം 1.32 ലക്ഷമാണ്. ബ്രസീലില്‍ കൊവിഡ് ബാധിതരുടെ എണ്ണം 15.78 ലക്ഷവും മരണം 64,365 പേരുമാണ്. 6.75 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച റഷ്യയില്‍ 10,027 പേരാണ് ഇതുവരെ മരണപ്പെട്ടത്. ഇന്ത്യയില്‍ 6.74 ലക്ഷം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ 24 മണിക്കൂറിനിടെ 10,000 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. മെക്‌സിക്കോയില്‍ മരണസംഖ്യ 30,000 കടന്നു.
Corona: Worldwide 1.14 crore affected; death toll has reached 5.32 lakh