കൊവിഡ്: ശമ്പളം വന്‍തോതില്‍ വെട്ടിക്കുറച്ച് തെലങ്കാന സര്‍ക്കാര്‍; 50 മുതല്‍ 75 ശതമാനം വരെ കുറവ്
ജനപ്രതിനിധികളുടെ വേതനം 75 ശതമാനം വെട്ടിക്കുറച്ചു.
ഹൈദരാബാദ്: സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ച കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കടുത്ത നടപടികളുമായി തെലങ്കാന സര്‍ക്കാര്‍. മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും ശമ്പളം വന്‍ തോതില്‍ വെട്ടിക്കുറച്ചു. 50 ശതമാനം മുതല്‍ 75 ശതമാനം വരെയാണ് മുഴുവന്‍ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറച്ചത്. പെന്‍ഷനും വെട്ടിക്കുറച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 50 ശതമാനം വെട്ടിക്കുറച്ചു. പെന്‍ഷനും 50 ശതമാനം വെട്ടിക്കുറച്ചു. ജനപ്രതിനിധികളുടെ വേതനം 75 ശതമാനം വെട്ടിക്കുറച്ചു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ശമ്പളത്തില്‍ 60 ശതമാനമാണ് വെട്ടിക്കുറച്ചത്. അതിനിടെ ബെംഗളൂരുവില്‍ നിന്ന് തെലങ്കാനയിലേക്കും വടക്കന്‍ കര്‍ണാടകത്തിലേക്കും പോകാന്‍ ശ്രമിച്ച ഇരുനൂറോളം തൊഴിലാളികളെ നിരീക്ഷണത്തിലാക്കി. തുമകൂരുവില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇവര്‍ പിടിയിലായത്. ചരക്ക് വണ്ടിയിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം നാട്ടിലേക്ക് പോകാന്‍ ശ്രമിച്ചത്.