കൊറോണ: കണ്ണൂരിലെ 31 ഫലം കൂടി നെഗറ്റീവ്; കോഴി ഇറക്കുമതി നിരോധനം നീക്കി

Update: 2020-03-15 14:17 GMT

കണ്ണൂര്‍: ജില്ലയില്‍ കൊറോണ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പരിശോധനക്കയച്ച 31 സാംപിളുകളില്‍ കൂടി ഫലം നെഗറ്റീവ്. ഇതുവരെ പരിശോധനക്കയച്ച 93 സാമ്പിളുകളില്‍ 75 എണ്ണത്തിലാണ് രോഗബാധയില്ലെന്ന് കണ്ടെത്തിയത്. 17 പേരുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്. ഒരാളുടെ ഫലം പോസിറ്റീവാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ 44 പേരും വീടുകളില്‍ 283 പേരുമുള്‍പ്പടെ ആകെ 327 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. കണ്ണൂര്‍ ജില്ലാ ആശുപത്രി 15, ഗവ. മെഡിക്കല്‍ കോളേജ് 27, തലശ്ശേരി ജനറല്‍ ആശുപത്രി 2 പേരുമാണ് നിരീക്ഷണത്തിലുള്ളത്.    

    അതിനിടെ, കോഴിക്കോട് ജില്ലയില്‍ പക്ഷിപ്പനി റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ക്കൂടി കോഴി, താറാവ്, കാട തുടങ്ങിയ പക്ഷികളെ കൊണ്ടുവരുന്നതിനും കൊണ്ടുപോവുന്നതിനും ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.




Tags:    

Similar News