മലപ്പുറത്തെ കൊറോണ രോഗികള്‍ സന്ദര്‍ശിച്ച സഞ്ചാരപാത പുറത്തുവിട്ടു
ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നവരും സഹവാസം നടത്തിയവരും അധികൃതരുമായി ബന്ധപ്പെടണം
മലപ്പുറം: ജില്ലയിലെ രണ്ടു സ്ത്രീകള്‍ക്ക് കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചതിനു പുറമെ ഇവരുടെ സഞ്ചാരപാതകളും അധികൃതര്‍ പുറത്തുവിട്ടു. വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിക്കും അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
വണ്ടൂര്‍ വാണിയമ്പലം സ്വദേശിനിയുടെ സഞ്ചാരപാത:
രാവിലെ 7.30: എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് നമ്പര്‍ AI 960ല്‍ ജിദ്ദയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
രാവിലെ 10.00: 10 പേരോടൊപ്പം ഓട്ടോ കാബില്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രതിരിച്ചു.
രാവിലെ 10.45: ഷാപ്പില്‍ കുന്നില്‍ ബന്ധുവീട്ടുപടിക്കല്‍ വാഹനം നിര്‍ത്തി ബന്ധുക്കളുമായി സംസാരിച്ചു.
ഉച്ചയ്ക്ക് 12.00: മാട്ടക്കുളം ബന്ധു വീട്ടിലെത്തി അല്‍പ്പനേരം ബന്ധുവീട്ടില്‍ ചെലവഴിച്ചു.
ഉച്ചയ്ക്ക് 12.30: ശാന്തിനഗറിലെ ബന്ധു വീട്ടിലെത്തി
തുടര്‍ന്ന് വണ്ടൂര്‍ വാണിയമ്പലമുള്ള സ്വന്തം വീട്ടിലെത്തി.
മാര്‍ച്ച് 13നു രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിനിയുടെ സഞ്ചാരപാത:
രാവിലെ 7.30: എയര്‍ ഇന്ത്യ ഫ്‌ളൈറ്റ് നമ്പര്‍ AI 964 ല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
രാവിലെ 9.00: നെടുമ്പാശ്ശേരിയില്‍ നിന്നു കരിപ്പൂരിലേക്കുള്ള ബിന്‍സി ട്രാവല്‍സ് ബസ്സില്‍ 40 യാത്രക്കാരോടൊപ്പം യാത്ര ചെയ്തു.
ഉച്ചയ്ക്ക് 2.30: ഹജ്ജ് ഹൗസിന് സമീപത്തെ ബസ് സ്‌റ്റോപ്പില്‍ ഇറങ്ങി.
വൈകീട്ട് 4.00: സ്വന്തം കാറില്‍ യാത്ര ചെയ്ത് അരീക്കോട് ചെമ്രക്കാട്ടൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോയി.
മാര്‍ച്ച് 13ന് രാവിലെ അഡ്മിറ്റ് ചെയ്തു.
ഇരുവര്‍ക്കുമൊപ്പം ഉണ്ടായിരുന്നവരും സഹവാസം നടത്തിയവരും അധികൃതരുമായി ബന്ധപ്പെടണം. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്. വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണ്. മുകളില്‍ പറഞ്ഞ ഫ്‌ളൈറ്റുകളില്‍ സഞ്ചരിച്ചവരും മുകളില്‍ പറഞ്ഞ സ്ഥലത്ത് പ്രസ്തുത സമയത്ത് ഉണ്ടായിരുന്നവരും രോഗ ലക്ഷണമുണ്ടെങ്കില്‍ ഉടന്‍ മലപ്പുറം ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇവരുമായി അടുത്ത് ഇടപഴകിയവര്‍ 28 ദിവസം വീട്ടില്‍ ഐസൊലേഷനില്‍ കഴിയണം. രോഗലക്ഷണമുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണം. ഐസൊലേഷനില്‍ കഴിയുന്നവര്‍ യാതൊരു കാരണവശാലും കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള നിര്‍ദേശമില്ലാതെ നേരിട്ട് ആശുപത്രികളില്‍ പോവാന്‍ പാടില്ലെന്നും മലപ്പുറം ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂം: 0483 2733251, 0483 2733252.