മോന്‍സണ്‍ മാവുങ്കല്‍ റിമാന്റില്‍
ഈ മാസം ഒമ്പതുവരെയാണ് എറണാകുളം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി റിമാന്റു ചെയ്തത്.നേരത്തെ ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം രണ്ടും തവണ കോടതി മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.
കൊച്ചി:പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി മോന്‍സണ്‍ മാവുങ്കലിനെ കോടതി റിമാന്റു ചെയ്തു.ഈ മാസം ഒമ്പതുവരെയാണ് എറണാകുളം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി റിമാന്റു ചെയ്തത്.നേരത്തെ ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരം രണ്ടും തവണ കോടതി മോന്‍സണ്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു.രണ്ടു തവണയായി ആറു ദിവസത്തേയ്ക്കായിരുന്നു കസ്റ്റഡിയില്‍ വിട്ടു നല്‍കിയത്.
സെപ്തബര്‍ 28 മുതല്‍ 30 വരെയും 30 മുതല്‍ ഇന്നു വരെയുമായിരുന്നു കസ്റ്റഡി അനുവദിച്ചിരുന്നത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് മോന്‍സണ്‍ മാവുങ്കലിനെ കോടതിയില്‍ ഹാജരാക്കിയത്.തുടര്‍ന്ന് കോടതി ഇയാളെ റിമാന്റു ചെയ്യുകയായിരുന്നു.നേരത്തെ കസ്റ്റഡിയില്‍ വാങ്ങിയ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ച് മേധാവിയടക്കം ചോദ്യം ചെയ്യുകയും എറണാകുളം കലൂരിലെ ഇയാളുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പും നടത്തിയിരുന്നു.കോഴിക്കോട് സ്വദേശികളായ ആറുപേര്‍,തിരുവനന്തപരും സ്വദേശിയായ ശില്‍പി സുരേഷ് എന്നിവര്‍ നല്‍കിയ പരാതികളടക്കം നാലു കേസുകളാണ് മോന്‍സണ്‍ മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മോന്‍സണ്‍ മാവുങ്കലിന്റെ മ്യുസിയത്തിലെ ശില്‍പ്പങ്ങളും മറ്റും ക്രൈംബ്രാഞ്ച് സംഘം പിടിച്ചെടുത്തു.ശില്‍പങ്ങള്‍ നിര്‍മിച്ചു നല്‍കിയ തിരുവനന്തപുരം സ്വദേശിയായ ശില്‍പി സുരേഷിന്റെ പരാതിയിലാണ് ഇവ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തതെന്നാണ് വിവരം.ശില്‍പങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയ വകയില്‍ വാഗ്ദാനം ചെയ്ത പണം നല്‍കാണെ മോന്‍സണ്‍ മാവുങ്കല്‍ കബളിപ്പിച്ചുവെന്നാണ് ശില്‍പിയുടെ പരാതി.