കണ്ണൂരില്‍ ഇന്ന് 102 പേര്‍ക്ക് കൂടി കൊവിഡ്; 86 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
കണ്ണൂര്‍: ജില്ലയില്‍ 102 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 86 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്ത് നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 3174 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 116 പേരടക്കം 2138 പേര്‍ ആശുപത്രി വിട്ടു.
Covid: 102 more in Kannur today; 86 through contact