കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് പുതുതായി 119 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 75 പേര്‍ ഇന്ത്യക്കാരാണ്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ട 75 പേരടക്കം ആകെ രോഗ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം ഇതോടെ 860 ആയി ഉയര്‍ന്നു. ഇന്ന് രോഗം സ്ഥിരീകരിക്കപ്പെട്ട ഇന്ത്യക്കാരില്‍ 68 പേര്‍ക്ക് മുമ്പ് രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായുള്ള സമ്പര്‍ക്കം വഴിയാണ് രോഗബാധയേറ്റത്. 7 പേരുടെ രോഗബാധയുടെ ഉറവിടം അന്വേഷണത്തിലാണ്. പുതുതായി റിപോര്‍ട്ട് ചെയ്യപ്പെട്ട ആകെ 119 രോഗികളില്‍ 102 പേര്‍ക്ക് രോഗബാധയേറ്റവരുമായുള്ള സമ്പര്‍ക്കം വഴിയും 13 പേരുടെ രോഗ ബാധയുടെ ഉറവിടം അന്വേഷണത്തിലുമാണ്. 4 പേര്‍ക്ക് ബ്രിട്ടനില്‍ യാത്ര ചെയ്തതുമായി ബന്ധപ്പെട്ടാണ് രോഗ ബാധയേറ്റത്. ഇവര്‍ 4 പേരും സ്വദേശികളാണ്. ഇന്ത്യക്കാര്‍ക്ക് പുറമേ ഇന്ന് രോഗ ബാധയേറ്റ മറ്റു രാജ്യക്കാരുടെ എണ്ണം ഇപ്രകാരമാണ്. സ്വദേശികള്‍-9, ഈജിപ്തുകാര്‍-11, ബംഗ്ലാദേശികള്‍-12, പാകിസ്താന്‍-2, ഫിലിപ്പീന്‍സ്-5 നേപ്പാള്‍-1, ശ്രീലങ്ക-1, ജോര്‍ദ്ദാന്‍-3.
രാജ്യത്ത് ഇതുവരെ രോഗബാധയേറ്റവരുടെ എണ്ണം 1524 ആയി. ഇന്ന് 19 പേര്‍ രോഗവിമുക്തി നേടിയതായി ആരോഗ്യമന്ത്രി ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി. കൊറോണ വൈറസ് ബാധയില്‍ നിന്നു ആകെ രോഗ വിമുക്തി നേടിയവരുടെ എണ്ണം 225 ആയി. ആകെ 1296 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. ഇവരില്‍ 32 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണണ്. ഇവരില്‍ 16 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുല്ല അല്‍ സനദ് വ്യക്തമാക്കി.