കൊവിഡ്19: ആശങ്ക ഒഴിയാതെ ലോകം; മരണ സംഖ്യ 70,000ത്തിലേക്ക്, യുഎസില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു
പുതിയ റിപോര്‍ട്ടുകള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69456 ആയി. 24 മണിക്കൂറിനിടെ ലോക വ്യാപകമായി 4,734 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്
വാഷിങ്ടണ്‍: ലോകത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തി കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. അതിനിടെ, വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69000 പിന്നിട്ടു. പുതിയ റിപോര്‍ട്ടുകള്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 69456 ആയി. 24 മണിക്കൂറിനിടെ ലോക വ്യാപകമായി 4,734 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ലോകത്താകമാനം 71,000ലേറെ പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 12,72,860 ആയി ഉയര്‍ന്നു.
അമേരിക്കയാണ് രോഗബാധിതരുടെ കാര്യത്തില്‍ ഏറ്റവും മുമ്പിലുള്ളത്. 3,36,830 പേര്‍ക്കാണ് ഇവിടെ രോഗബാധയുള്ളത്. രോഗബാധിതരായ രണ്ട് മലയാളികള്‍ കൂടി അമേരിക്കയില്‍ മരിച്ചു. പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശി ഏലിയാമ്മ ജോണും ആണ് മരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി.
പുതുതായി 25,316 പോസിറ്റീവ് കേസുകളാണ് യുഎസില്‍ റിപോര്‍ട്ട് ചെതിട്ടുള്ളത്. ന്യൂയോര്‍ക്കില്‍ 1,23,018 രോഗം ബാധിച്ചു. ന്യൂജേഴ്‌സിയില്‍37,505 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. യുഎസില്‍ രോഗബാധിതരില്‍ 8702 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. അമേരിക്കയില്‍ കോവിഡ് മരണം 9618 ആയി.
സ്‌പെയിനിലും ഇറ്റലിയിലും ബ്രിട്ടനിലും ഫ്രാന്‍സിലുമെല്ലാം മരണസംഖ്യയും വൈറസ് ബാധിതരുടെ എണ്ണവും അനിയന്ത്രിതമായി ഉയരുകയാണ്. സ്‌പെയിനില്‍ 1,31,646 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ 12,641 മരണത്തിന് കീഴടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ 694 പേരാണ് ഇവിടെ മരിച്ചത്. 5,478 പേര്‍ക്ക് പുതുതായി വൈറസ് ബാധസ്ഥിരീകരിച്ചു. ഇറ്റലിയില്‍ രോഗബാധയെതുടര്‍ന്ന് 525 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.
ബ്രിട്ടനില്‍ 621 പേര്‍ ഒറ്റദിവസത്തിനിടെ മരിച്ചു. 47,806 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധയുള്ളത്. ഫ്രാന്‍സില്‍ രോഗം ബാധിച്ചവര്‍ 92,839 ആയി. മരണസംഖ്യ 2,886 ഉയര്‍ന്നു. 24 മണിക്കൂറിനിടെ 518 പേര്‍ മരിക്കുകയും ചെയ്തു. ലോകത്ത് 2,62,217 പേരാണ് ഇതുവരെ രോഗവിമുക്തരായത്.
ജര്‍മ്മനി, ഇറാന്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളിലും രോഗം വ്യാപിക്കുകയാണ്. കാനഡയില്‍ ഒരു ദിവസത്തിനിടെ മരണനിരക്കില്‍ 20 ശതമാനത്തിന്റെ വര്‍ദ്ധനയുണ്ടായി. എത്യോപ്യയിലും ഹെയ്തിലിയിലും ആദ്യ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ സുഡാനില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു.