കൊവിഡ്: ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ ഇന്നുമുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ജൂണ്‍ 19 മുതല്‍ 30 വരെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെംഗല്‍പട്ടു ജില്ലകളിലാണ് ലോക്ക്ഡാണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Update: 2020-06-19 05:31 GMT

ചെന്നൈ: തമിഴ്നാട്ടില്‍ കൊവിഡ് കേസുകള്‍ 50,000 കടന്നതോടെ ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഇന്ന് മുതല്‍ 12 ദിവസത്തേക്കാണ് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ജൂണ്‍ 19 മുതല്‍ 30 വരെ ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെംഗല്‍പട്ടു ജില്ലകളിലാണ് ലോക്ക്ഡാണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് -19 കേസുകളില്‍ കുത്തനെ വര്‍ധനവുണ്ടായപ്പോള്‍ സംസ്ഥാനത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 52,334 ആയി. 49 മരണങ്ങള്‍ ഇന്നലെ മാത്രം റിപോര്‍ട്ട് ചെയ്തു. ചന്നൈയില്‍ കേസുകളുടെ എണ്ണം 37,070 ആയും മരണസംഖ്യ 501 ആയും ഉയര്‍ന്നു.

ചെന്നൈയെ തെക്കന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന ജിഎസ്ടി റോഡിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്നാണ് പ്രഖ്യാപനം. ചെന്നൈയില്‍ നിന്ന് മറ്റ് ജില്ലകളിലേക്ക് പോകാന്‍ അനുമതി തേടി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം രണ്ട് ലക്ഷം അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും, രോഗം പടരാതിരിക്കാന്‍ പലതും നിരസിക്കപ്പെട്ടു. പാസുകളില്ലാതെ ഉള്‍വഴികളിലൂടെ പലരും ചെന്നൈയില്‍ നിന്ന് പുറത്തുപോകാന്‍ ശ്രമിച്ചു. നൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നിരവധി പേരെ ചെക്ക് പോസ്റ്റുകളില്‍ നിന്ന് ചെന്നൈയിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്തതായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. 'മദ്യം വാങ്ങുന്നതിനായി ഡസന്‍ കണക്കിന് ഇരുചക്ര വാഹന യാത്രക്കാരും കാറുകളും ചെന്നൈയില്‍ നിന്ന് പുറപ്പെടുന്നത് ഞങ്ങള്‍ക്ക് തടയേണ്ടി വന്നു. പാസുകളുള്ളവരും ഇല്ലാത്തവരുമായ നിരവധി കുടുംബങ്ങള്‍, ലോക്ക്ഡൗണിന് മുന്നോടിയായി നഗരം വിട്ടു. മുതിര്‍ന്നവരും കുട്ടികളും വിമാനത്തിലുണ്ടായിരുന്നതിനാല്‍ അവരില്‍ ചിലര്‍ക്ക് യാത്ര ചെയ്യാന്‍ അനുവാദമുണ്ടായിരുന്നു. പലരെയും തിരിച്ചയച്ചിട്ടുണ്ട്,' ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പലചരക്ക് കടകള്‍, പച്ചക്കറി കടകള്‍, പെട്രോള്‍ പമ്പുകള്‍, ബാങ്കുകള്‍, മൊബൈല്‍ കടകള്‍ എന്നിവ രാവിലെ 6 നും ഉച്ചയ്ക്ക് 2നും ഇടയില്‍ പ്രവര്‍ത്തിക്കാം. സ്വന്തം വാഹനങ്ങളില്‍ കടകളിലേക്ക് പോകുന്ന ആളുകള്‍ക്ക് അവരുടെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ മാത്രമേ യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ. ആശുപത്രികള്‍, ഫാര്‍മസികള്‍, ലാബുകള്‍, ആംബുലന്‍സുകള്‍ എന്നിവ പ്രവര്‍ത്തിക്കും. മെഡിക്കല്‍ അത്യാഹിതങ്ങളില്‍ മാത്രം ഓട്ടോകളും ടാക്‌സികള്‍ക്കും കാര്‍ഡുകള്‍ അനുവദനീയമാണ്. 33 ശതമാനം തൊഴിലാളികള്‍ മാത്രമേ ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. എടിഎമ്മുകള്‍ എല്ലായിടത്തും തുറന്നിരിക്കും. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ 33 ശതമാനം തൊഴിലാളികളുമായി പ്രവര്‍ത്തിക്കാം. വിവാഹങ്ങള്‍, മരണങ്ങള്‍, മെഡിക്കല്‍ അത്യാഹിതങ്ങള്‍ എന്നിവയ്ക്കായി മാത്രം ചെന്നൈയില്‍ നിന്ന് യാത്ര ചെയ്യാം.

Tags:    

Similar News