പ്രധാനമന്ത്രി 27ന് മുഖ്യമന്ത്രിമാരുമായി സംവദിക്കും; ഉറ്റുനോക്കി രാജ്യം
കൊവിഡ് 19 രാജ്യത്ത് റിപോര്‍ട്ട് ചെയ്തതിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 27ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി സംവദിക്കും. കൊവിഡ് 19 രാജ്യത്ത് റിപോര്‍ട്ട് ചെയ്തതിന് ശേഷം ഇത് മൂന്നാംതവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്.
രാജ്യത്ത് ഇന്ന് 1486 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. ഇതോടെ, രാജ്യത്ത് ആകെ റിപോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 20,471 ആയി ഉയര്‍ന്നു. ഇതില്‍ 15,859 പേര്‍ ചികിത്സയിലാണ്. 3959 പേര്‍ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇന്ത്യയിലെ മരണസംഖ്യ 652 ആണ്. ഇതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളിലെ കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരെ കാണുന്നത്.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരുന്നു. പകര്‍ച്ചവ്യാധി ഭേദഗതി നിയമം 2020 കോവിഡ് 19 നെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്ന ഓരോ ആരോഗ്യപ്രവര്‍ത്തകരെയും സംരക്ഷിക്കാനുള്ള നമ്മുടെ പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണ് പകര്‍ച്ചവ്യാധി ഭേദഗതി നിയമം 2020 എന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെട്ടിരുന്നു.