യുകെ പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍; നിര്‍ദേശം പിന്‍വലിച്ച് ഇന്ത്യ
ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ 72മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും ഇവിടെ എത്തിയശേഷം 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയും വേണമെന്ന നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്.
ന്യൂഡല്‍ഹി: യുകെ പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ വേണമെന്ന നിര്‍ദേശം ഇന്ത്യ പിന്‍വലിച്ചു. ഇന്ത്യയിലേക്ക് യാത്രചെയ്യുന്നവര്‍ 72മണിക്കൂര്‍ മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും ഇവിടെ എത്തിയശേഷം 10 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയുകയും വേണമെന്ന നിബന്ധനയാണ് കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയത്.
നേരത്തെ രാജ്യാന്തര യാത്രാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ച ശേഷവും ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കു ക്വാറന്റൈനും നെഗറ്റീവ് കൊവിഡ് പരിശോധനയും യുകെ നിര്‍ബന്ധമാക്കിയിരുന്നു. ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല. ഇതേതുടര്‍ന്നാണ് രാജ്യം കടുത്ത നടപടികളിലേക്ക് നീങ്ങിയത്.