കോട്ടയം: ജില്ലയില്‍ 20 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 239 ആയി ഉയര്‍ന്നു. പുതിയ രോഗികളില്‍ 12 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന അഞ്ചു പേരും വിദേശത്തുനിന്നു വന്ന മൂന്നുപേരും രോഗബാധിതരായി. ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒമ്പതുപേര്‍ രോഗമുക്തി നേടി. ഇതുവരെ ജില്ലയില്‍ 474 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 236 പേര്‍ക്ക് രോഗം ഭേദമായി.
വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍:
മുട്ടമ്പലം ഗവ. വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക ചികില്‍സാ കേന്ദ്രം63, പാലാ ജനറല്‍ ആശുപത്രി57, അകലക്കുന്നം പ്രാഥിക ചികില്‍സാ കേന്ദ്രം-45, കോട്ടയം ജനറല്‍ ആശുപത്രി-38, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി-32, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി-2, ഇടുക്കി മെഡിക്കല്‍ കോളജ്-2.
രോഗം സ്ഥിരീകരിച്ചവര്‍(സമ്പര്‍ക്കത്തിലൂടെ ബാധിച്ചവര്‍):
1. ഏറ്റുമാനൂര്‍ മല്‍സ്യ മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ മാന്നാനം സ്വദേശി(55). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
2. നേരത്തേ രോഗം സ്ഥിരീകരിച്ച ടിവി പുരം സ്വദേശികളായ ദമ്പതികളുടെ ആണ്‍കുട്ടി(2). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
3. വൈക്കം പെരുമാശ്ശേരി സ്വദേശിനി(49). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
4. ചിങ്ങവനം സ്വദേശി(29). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
5. പത്തനംതിട്ടയില്‍ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി(58). കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറാണ്. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
6. കോരുത്തോട് സ്വദേശി(60). സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ല. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
7. പത്തനംതിട്ടയില്‍ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന വിഴിക്കത്തോട് സ്വദേശി(28).രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
8. രോഗം സ്ഥിരീകരിച്ച വിഴിക്കത്തോട് സ്വദേശിയുടെ സഹോദരന്‍(25)പത്തനംതിട്ടയില്‍ ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
9. ചങ്ങനാശേരി മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനത്തില്‍ അക്കൗണ്ടന്റായ ചങ്ങനാശേരി സ്വദേശി(18). നേരത്തേ രോഗം സ്ഥിരീകരിച്ച ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
10. ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ മല്‍സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ പുഴവാത് സ്വദേശി(28). നേരത്തേ രോഗം സ്ഥിരീകരിച്ച ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
11. ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ മല്‍സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശേരി വണ്ടിപ്പേട്ട സ്വദേശി(62). നേരത്തെ രോഗം സ്ഥിരീകരിച്ച ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
12. ചങ്ങനാശ്ശേരി മാര്‍ക്കറ്റിലെ മല്‍സ്യവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ ചങ്ങനാശ്ശേരി ചീരഞ്ചിറ സ്വദേശി(35). നേരത്തേ രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി മാര്‍ക്കറ്റിലെ തൊഴിലാളിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍:
13. ഹൈദരാബാദില്‍നിന്നു ജൂലൈ മൂന്നിനെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഭരണങ്ങാനം സ്വദേശി(26). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
14. ബാംഗ്ലൂരില്‍നിന്നു ജൂണ്‍ 27നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(30). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
15. ചെന്നൈയില്‍നിന്നു ജൂലൈ ഏഴിനെത്തി പെരുവയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുളക്കുളം സൗത്ത് സ്വദേശിനി(52). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
16. ഹൈദരാബാദില്‍നിന്നു ജൂലൈ ഏഴിനെത്തി പെരുവയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മാഞ്ഞൂര്‍ സൗത്ത് സ്വദേശിനി(22). ഹൈദരാബാദില്‍ നഴ്‌സാണ്. രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
17. ഡല്‍ഹിയില്‍നിന്നു ജൂണ്‍ 14നെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മുളക്കുളം കീഴൂര്‍ സ്വദേശി(54). രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.
വിദേശത്തുനിന്ന് വന്നവര്‍:
18. ബഹ്‌റയ്‌നില്‍നിന്നു ജൂലൈ ഏഴിനെത്തി മുണ്ടക്കയത്തെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന മുണ്ടക്കയം സ്വദേശി(25). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
19. ദുബയില്‍നിന്നു ജൂലൈ മൂന്നിനെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശി(31). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
20. അബൂദബിയില്‍നിന്നു ജൂലൈ അഞ്ചിനെത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മീനടം സ്വദേശി(28). രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു.
രോഗമുക്തരായവര്‍:
1. ദുബയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച മുണ്ടക്കയം സ്വദേശി(47)
2. ഡല്‍ഹിയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച തൃക്കൊടിത്താനം സ്വദേശി(54)
3. യുഎഇയില്‍ നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച കാട്ടാമ്പാക്ക് സ്വദേശി(27)
4. അബൂദബിയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച ചങ്ങനാശേരി സ്വദേശി(19)
5. പൂനെയില്‍നിന്നെത്തി ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശി(25).
6. സൗദി അറേബ്യയില്‍നിന്നെത്തി ജൂലൈ നാലിന് രോഗം സ്ഥിരീകരിച്ച അതിരമ്പുഴ സ്വദേശി(39).
7. ന്യൂഡല്‍ഹിയില്‍ നിന്നെത്തി ജൂലൈ 11ന് രോഗം സ്ഥിരീകരിച്ച വാകത്താനം സ്വദേശിയായ ആണ്‍കുട്ടി(6)
8. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ജൂലൈ എട്ടിന് സ്ഥിരീകരിച്ച കോട്ടയം ജനറല്‍ ആശുപത്രിയിലെ വാകത്താനം സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(43).
9. സമ്പര്‍ക്കം മുഖേന ജൂലൈ പത്തിന് രോഗം സ്ഥിരീകരിച്ച ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ തലയോലപ്പറമ്പ് സ്വദേശിനിയായ ആരോഗ്യ പ്രവര്‍ത്തക(42).