കണ്ണൂരില്‍ 62 പേര്‍ക്ക് കൂടി കൊവിഡ്; 34 പേര്‍ക്ക് രോഗമുക്തി

Update: 2020-07-25 14:39 GMT

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഇവരില്‍ എട്ടുപേര്‍ വിദേശത്തു നിന്നും 29 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 22 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ബാക്കി രണ്ടുപേര്‍ ഡിഎസ് സി ജീവനക്കാരും ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയുമാണ്. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികില്‍സയിലായിരുന്ന 34 കണ്ണൂര്‍ സ്വദേശികള്‍ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.

    കണ്ണൂര്‍ വിമാനത്താവളം വഴി ജൂലൈ ഏഴിന് റിയാദില്‍ നിന്ന് എഐ 1934 വിമാനത്തിലെത്തിയ കണ്ണപുരം സ്വദേശി 32കാരന്‍, ഒന്‍പതിന് ദുബയില്‍ നിന്ന് ഐഎക്‌സ് 1744 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 34കാരന്‍, 14ന് ഒമാനില്‍ നിന്ന് എസ്ജി 9418 വിമാനത്തിലെത്തിയ കീഴല്ലൂര്‍ സ്വദേശികളായ 28കാരി, എട്ടു വയസ്സുകാരന്‍, 20ന് ജിദ്ദയില്‍ നിന്ന് എഐ 1932 വിമാനത്തിലെത്തിയ കല്യാശ്ശേരി സ്വദേശി 49കാരന്‍,

    നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 26ന് ഖത്തറില്‍ നിന്ന് ജെ8 7166 വിമാനത്തിലെത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 28കാരന്‍, ജൂലൈ ഏഴിന് ദുബൈയില്‍ നിന്ന് എഫ്‌സെഡ് 8939 വിമാനത്തിലെത്തിയ തില്ലങ്കേരി സ്വദേശി 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 12ന് സൗദി അറേബ്യയില്‍ നിന്ന് എസ് വി 3742 വിമാനത്തിലെത്തിയ കടമ്പൂര്‍ സ്വദേശി 30കാരന്‍ എന്നിവരാണ് വിദേശത്തു നിന്നെത്തിയവര്‍.

    ബെംഗളൂരുവില്‍ നിന്ന് ജൂലൈ എട്ടിനെത്തിയ കണ്ണൂര്‍ സ്വദേശി 40കാരന്‍, 10നെത്തിയ പെരിങ്ങോം സ്വദേശി 26കാരന്‍, കൂടാളി സ്വദേശി 33കാരന്‍, പാപ്പിനിശ്ശേരി സ്വദേശി 28കാരി, 12നെത്തിയ വേങ്ങാട് സ്വദേശി 26കാരന്‍, 13ന് എത്തിയ ചെമ്പിലോട് സ്വദേശികളായ 38കാരന്‍, എട്ടുവയസ്സുകാരന്‍, നാലു വയസ്സുകാരി, 14ന് എത്തിയ കുറ്റിയാട്ടൂര്‍ സ്വദേശികളായ 42കാരന്‍, 26കാരന്‍, 18ന് എത്തിയ പാനൂര്‍ സ്വദേശികളായ 50കാരന്‍, 42കാരി, 20ന് എത്തിയ പാനൂര്‍ 39കാരന്‍, 21ന് എത്തിയ മാലൂര്‍ സ്വദേശി 45കാരന്‍, 22ന് എത്തിയ മാലൂര്‍ സ്വദേശി 42കാരന്‍, 23ന് എത്തിയ കൂടാളി സ്വദേശി 26കാരന്‍, ചിറ്റാരിപ്പറമ്പ് സ്വദേശി 27കാരന്‍, മംഗലാപുരത്തു നിന്ന് ജൂലൈ 15ന് എത്തിയ തളിപ്പറമ്പ് സ്വദേശി 52കാരന്‍, മൈസൂരില്‍ നിന്ന് ജൂലൈ നാലിനെത്തിയ മാലൂര്‍ സ്വദേശി 42കാരന്‍, 18ന് എത്തിയ കുന്നോത്തുപറമ്പ് സ്വദേശികളായ അഞ്ചു വയസ്സുകാരന്‍, 10 വയസ്സുകാരി, 31കാരി, 23ന് എത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശി 57കാരന്‍, കര്‍ണാടകയില്‍ നിന്ന് ജൂലൈ 17ന് എത്തിയ അഞ്ചരക്കണ്ടി സ്വദേശി 29കാരന്‍, ഹൈദരാബാദില്‍ നിന്ന് ജൂലൈ 12ന് എത്തിയ അയ്യന്‍കുന്ന് സ്വദേശി 29കാരന്‍, ഡല്‍ഹിയില്‍ നിന്ന് ജൂലൈ 13ന് മംഗള എക്‌സ്പ്രസിലെത്തിയ ആന്തൂര്‍ സ്വദേശി 33കാരി, 15ന് എഐ 425 വിമാനത്തില്‍ കണ്ണൂരിലെത്തിയ ആന്തൂര്‍ സ്വദേശി 31കാരന്‍, ഷിംലയില്‍ നിന്ന് ജൂലൈ 12ന് എത്തിയ പെരളശ്ശേരി സ്വദേശി 36കാരന്‍, മഹാരാഷ്ട്രയില്‍ നിന്ന് ജൂലൈ 21ന് എത്തിയ ഉളിക്കല്‍ സ്വദേശി 29കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 29 പേര്‍.

    കണ്ണൂര്‍ സ്വദേശി 21കാരന്‍, കോട്ടയം മലബാര്‍ സ്വദേശികളായ 21കാരന്‍, 20കാരന്‍, മുഴക്കുന്ന് സ്വദേശികളായ 44കാരി, 22കാരന്‍, 23കാരി, 58കാരന്‍, 25കാരന്‍, വേങ്ങാട് സ്വദേശി 58കാരന്‍, കടമ്പൂര്‍ സ്വദേശി 60കാരി, കതിരൂര്‍ സ്വദേശികളായ 65കാരന്‍, 72കാരി, 30കാരന്‍, ഒരു വയസുകാരന്‍, 65കാരന്‍, തലശ്ശേരി സ്വദേശികളായ 19കാരി, 17കാരന്‍, എട്ട് വയസുകാരന്‍, 45കാരി, 26കാരി, 49കാരി, പന്ന്യന്നൂര്‍ സ്വദേശി 16കാരി, എന്നിവര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ രണ്ട് ഡിഎസ്‌സി ഉദ്യോഗസ്ഥര്‍ കോഴിക്കോട് സ്വദേശികളാണ്. മാലൂര്‍ സ്വദേശി 49കാരിയായ ആശ വര്‍ക്കറാണ് രോഗബാധിതയായ ആരോഗ്യ പ്രവര്‍ത്തക.

    ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1158 ആയി. ഇതില്‍ 687 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കൊളച്ചേരി സ്വദേശി നാലു വയസ്സുകാരി, പാലയാട് ഫസ്റ്റ്‌ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ ചികില്‍സയിലായിരുന്ന ചൊക്ലി സ്വദേശി 49കാരന്‍, കൂത്തുപറമ്പ് സ്വദേശികളായ 38കാരന്‍, 34കാരന്‍, കടവത്തൂര്‍ സ്വദേശി 57കാരന്‍, മുണ്ടത്തോട് സ്വദേശി 25കാരന്‍, പടിയൂര്‍ സ്വദേശി 43കാരന്‍, അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്ന കൂത്തുപറമ്പ് സ്വദേശി 57കാരന്‍, വാരം സ്വദേശി 38കാരന്‍, ചമ്പാട് സ്വദേശി 39കാരന്‍, അഞ്ചരക്കണ്ടി സ്വദേശി 38കാരന്‍, ഏച്ചൂര്‍ സ്വദേശി 21കാരി, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തൃപ്പങ്ങോട്ടൂര്‍ സ്വദേശി 40കാരന്‍, പത്തായക്കുന്ന് സ്വദേശി 42കാരന്‍, ആര്‍മി ഹോസ്പിറ്റലിലും കേന്ദ്രീയ വിദ്യാലയം, പാലയാട് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളിലും ചികില്‍സയിലായിരുന്ന 20 ഡിഎസ്‌സി ജീവനക്കാര്‍ എന്നിവരാണ് ഇന്ന് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.

    കണ്ണൂരില്‍ 62 പേര്‍ക്ക് കൂടി കൊവിഡ്; 34 പേര്‍ക്ക് രോഗമുക്തി കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12788 പേരാണ്. ഇവരില്‍ അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 127 പേരും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 120 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 20 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 15 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 20 പേരും കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ അഞ്ചുപേരും ഏഴിമല നാവിക സേനാ ആശുപത്രിയില്‍ രണ്ടുപേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 133 പേരും വീടുകളില്‍ 12346 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 25650 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 24827 എണ്ണത്തിന്റെ ഫലം വന്നു. 823 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. 

Covid: 62 more in Kannur; 34 people were cured

Tags:    

Similar News