കോഴിക്കോട്ട് 67 പേര്‍ക്ക് കൂടി കൊവിഡ്; 43 പേര്‍ക്ക് സമ്പര്‍ക്കം വഴി

Update: 2020-07-28 13:27 GMT

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 67 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ 13 പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 4 പേര്‍ക്കും കോവിഡ് ബാധിച്ചു. 43 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഉറവിടം വ്യക്തമല്ലാത്ത 7 പോസിറ്റീവ് കേസുകളും റിപോര്‍ട്ട് ചെയ്തു. ഇതോടെ 688 കോഴിക്കോട് സ്വദേശികളാണ് പോസിറ്റീവായി ചികില്‍സയിലുള്ളത്. ഇതില്‍ 149 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും 155 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 173 പേര്‍ കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിയിലും 58 പേര്‍ ഫറോക്ക് എഫ്എല്‍ടിസിയിലും 131 പേര്‍ എന്‍ഐടി മെഗാ എഫ്എല്‍ടിയിലും 11 പേര്‍ സ്വകാര്യ ആശുപത്രിയിലും 2 പേര്‍ മലപ്പുറത്തും 5 പേര്‍ കണ്ണൂരിലും ഒരാള്‍ തിരുവനന്തപുരത്തും 2 പേര്‍ എറണാകുളത്തും ഒരാള്‍ കാസര്‍കോടും ചികില്‍സയിലാണ്. ഇതുകൂടാതെ 16 മലപ്പുറം സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും ഒരു പത്തനംതിട്ട സ്വദേശിയും ഒരു കൊല്ലം സ്വദേശിയും, മൂന്ന് വയനാട് സ്വദേശികളും കോഴിക്കോട് മെഡിക്കല്‍ കോളജിലും ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എഫ്എല്‍ടിസിയിലും, രണ്ട് മലപ്പുറം സ്വദേശികളും രണ്ട് വയനാട് സ്വദേശികളും ഒരു കണ്ണൂര്‍ സ്വദേശിയും ഫറോക്ക് എഫ്എല്‍ടിസിയിലും, ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.

വിദേശത്തു നിന്നെത്തിയവര്‍

ഓമശ്ശേരി 1 പുരുഷന്‍(56), എടച്ചേരി 2 പുരുഷന്‍(34,38), കാവിലുംപാറ 1 പുരുഷന്‍(35), കൊടുവള്ളി 2 പുരുഷന്‍മാര്‍(34,48), കൂരാച്ചുണ്ട് 5 പുരുഷന്‍മാര്‍(49, 39, 39, 33), സ്ത്രീ(63), നാദാപുരം-1 പുരുഷന്‍ (27), പുറമേരി-1 പുരുഷന്‍(38).

ഇതര സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍

കോഴിക്കോട് കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്ന തമിഴ്‌നാട്ടില്‍നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ 1 പുരുഷന്‍(21),

കോഴിക്കോട് കോര്‍പറേഷന്‍(അരീക്കാട്) 1 പുരുഷന്‍(32), നാദാപുരം 1 സ്ത്രീ(33), വടകര 1 പുരുഷന്‍(45).

സമ്പര്‍ക്കം വഴി പോസിറ്റീവായവര്‍

കോഴിക്കോട് കോര്‍പറേഷന്‍ 11(ആരോഗ്യപ്രവര്‍ത്തക, കോഴിക്കോട് മെഡിക്കല്‍ കോളജ്) 1,

ചാത്തമംഗലം 2, ഒളവണ്ണ 4, ചെക്യാട് 6, ചോറോട് 7, എടച്ചേരി 4, കൊയിലാണ്ടി 1, കുന്നുമ്മല്‍ 1, ഒഞ്ചിയം 1, തൂണേരി 1, വടകര 3, രാമനാട്ടുകര 1, പെരുമണ്ണ 1.

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍

ചോറോട് 1 പുരുഷന്‍(67), കായക്കൊടി 1 പുരുഷന്‍(26), കൊടുവള്ളി 1 പുരുഷന്‍(53), മുക്കം 1 സ്ത്രീ(40), നാദാപുരം 1 പുരുഷന്‍(40), ചെറുവണ്ണൂര്‍(പേരാമ്പ്ര) 1 പുരുഷന്‍(43), മേപ്പയ്യൂര്‍ 1 പുരുഷന്‍ (64). 

Covid: 67 more in Kozhikode; 43 people through contact

Tags:    

Similar News