കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 78 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 69 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധയുണ്ടായത്. ഒരാള്‍ വിദേശത്തു നിന്നും അഞ്ചുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകനും ഒരു ഡിഎസ്സി ഉദ്യോഗസ്ഥനും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 2513 ആയി. ഇവരില്‍ ഇന്ന് രോഗമുക്തി നേടിയ 44 പേരടക്കം 1713 പേര് ആശുപത്രി വിട്ടു. കൊവിഡ് സ്ഥിരീകരിച്ച 16 പേര് ഉള്‍പ്പെടെ 24 പേര് മരണപ്പെട്ടു. ബാക്കി 776 പേര് ആശുപത്രികളില്‍ ചികില്‍സയിലാണ്.
Covid: 78 more in Kannur; 69 through contact