തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 91 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ കെ ശൈലജ. രോഗബാധയെ തുടര്‍ന്ന് ഇന്ന് ഒരു മരണം റിപോര്‍ട്ട് ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഡിനി ചാക്കോ(41)യാണ് മരണപ്പെട്ടത്. മെയ് 16ന് മാലിദ്വീപില്‍ നിന്നെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്റിലേറ്ററിലുമായിരുന്ന ഇദ്ദേഹം ഉച്ചയ്ക്കു ഒന്നോടെ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.
ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തൃശൂര്‍-27, മലപ്പുറം-14, കോഴിക്കോട്-13, കാസര്‍കോഡ്-8, കൊല്ലം-5, ആലപ്പുഴ-5, കണ്ണൂര്‍-4, തിരുവനന്തപുരം-3, പത്തനംതിട്ട-3, കോട്ടയം-3, എറണാകുളം-3, വയനാട്-2, പാലക്കാട്-1. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. യുഎഇ-42, കുവൈത്ത്-15, ഒമാന്‍-5, റഷ്യ-4, നൈജീരിയ-3, സൗദി അറേബ്യ-2, ഇറ്റലി-1, ജോര്‍ദാന്‍-1. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര-6, തമിഴ്‌നാട്-6, ഡല്‍ഹി-2, കര്‍ണാടക-1. തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ടു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ, സംസ്ഥാനത്ത് ഇന്ന് 11 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ 1174 പേരാണ് ഇപ്പോള്‍ ചികില്‍സയിലുള്ളത്. 814 പേര്‍ ഇതുവരെ കൊവിഡ് മുക്തരായി. സംസ്ഥാനത്ത് നിലവില്‍ 1,97,078 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 1,95,307 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും 1771 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 211 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുതുതായി 6 ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍, മലപ്പുറം ജില്ലയിലെ മൂര്‍ക്കനാട്, കുറുവ, കല്‍പ്പകഞ്ചേരി, എടപ്പാള്‍, വട്ടംകുളം എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 150 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.