കൊവിഡ് ചികില്‍സയിലിരിക്കെ തൃശൂര്‍ സ്വദേശി അബഹയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ഖമീസ്-അബഹ റോഡിലെ മസ്ദര്‍ ട്രേഡിങ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു
അബഹ: കൊവിഡ് ചികില്‍സയിലിരിക്കെ തൃശൂര്‍ സ്വദേശി സൗദി അറേബ്യയിലെ അബഹയില്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ എടത്തിരുത്തി സിറാജ് നഗറില്‍ മേലറ്റത്ത് അഹമ്മുവിന്റെ മകന്‍ അന്‍വര്‍(50) ആണ് മരിച്ചത്. അബഹയിലെ കിങ് ഖാലിദ് മെഡിക്കല്‍ കോളജില്‍ കൊറോണ ചികില്‍സയിലിരിക്കെ ഹൃദയ സ്തംഭനമുണ്ടായാണ് മരണം. ഖമീസ്-അബഹ റോഡിലെ മസ്ദര്‍ ട്രേഡിങ് കമ്പനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തു വരികയായിരുന്നു. അല്‍മുഹൈദിബ് കമ്പനിക്കു കീഴില്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ 30 വര്‍ഷത്തോളമായി ജോലി ചെയ്തിട്ടുണ്ട്. മാതാവ്: ബീഫാത്തു. ഭാര്യ: ലിജി. മക്കള്‍: ഇര്‍ഫാന തസ്‌നീം, മിന്‍ഹാ തസ്‌നീം. അസീര്‍ കിങ് ഖാലിദ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുള്ള മൃതദേഹം ഇവിടെ ഇവിടെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Trichur native under treatment for Covid dies of Heart attack in Abha/ Saudi