മൂന്നാം ഘട്ട കൊവിഡ് വാക്‌സിന്‍ ആര്‍ക്കൊക്കെ? വാക്‌സിനെക്കുറിച്ച് അറിയേണ്ടതെല്ലാം
ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ക്കും കുത്തിവെയ്‌പ്പെടുക്കാമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്കര്‍ അറിയിച്ചു.
അതിനിടെ കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള 48 ആഴ്ചയായി വര്‍ധിപ്പിച്ചിട്ടുണ്ട്. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷന്‍ (എന്‍ടിഐജിഐ) ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി.ഇത് സംബന്ധിച്ച് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചു.
രണ്ട് ഡോസുകള്‍ക്കിടയിലുള്ള പുതുക്കിയ ഇടവേള കോവിഷീല്‍ഡിന് മാത്രമേ ബാധകമാകൂ. കൊവാക്‌സിന് ബാധകമല്ല. നിലവിലെ ശാസ്ത്രീയ തെളിവുകള്‍ കണക്കിലെടുക്കുമ്പോള്‍ കോവിഷീല്‍ഡിന്റെ രണ്ടാമത്തെ ഡോസ് 68 ആഴ്ചകള്‍ക്കിടയില്‍ നല്‍കിയാല്‍ കൂടുതല്‍ ഫലപ്രദമാണെന്ന് പറയപ്പെടുന്നു. എന്നാല്‍ നിശ്ചിത കാലയളവ് 8 ആഴ്ച കഴിയാന്‍ പാടുള്ളതല്ല.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 40,715 പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്തത് . 24,645 (60.53%). പഞ്ചാബില്‍ 2,299 പേര്‍ക്കും ഗുജറാത്തില്‍ 1,640 പേര്‍ക്കും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി പകുതിയോടെ ഇന്ത്യയിലെ മൊത്തം ആക്റ്റീവ് കേസുകള്‍ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ശേഷം ഇപ്പോള്‍ ഉയരുകയാണ്. ഇന്ത്യയിലെ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 3.45 (3,45,377) ലക്ഷം ആയി . കഴിഞ്ഞ 24 മണിക്കൂറില്‍ ചികിത്സയില്‍ ഉള്ളവരുടെ ആകെ എണ്ണത്തില്‍ 10, 731 പേരുടെ കുറവ് രേഖപ്പെടുത്തി.രാജ്യത്തെ മൊത്തം സജീവ കേസുകളില്‍ 75.15 ശതമാനവും മഹാരാഷ്ട്ര, കേരളം, പഞ്ചാബ് എന്നീമൂന്ന് സംസ്ഥാനങ്ങളില്‍ നിന്നും ആണ്.