കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 71 പേര്‍ക്ക് കൊവിഡ്

Update: 2021-04-24 18:36 GMT

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ടു ജീവനക്കാര്‍ക്കും 69 തടവുകാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം 20നാണ് പരിശോധന നടത്തിയത്. ഇന്ന് ഫലം ലഭിച്ചപ്പോഴാണ് സ്ഥിരീകരിച്ചത്. നേരത്തെ നടത്തിയ പരിശോധനയിലും ചിലര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ജയിലിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയെങ്കിലും കൂട്ടത്തോടെ കൊവിഡ് ബാധിക്കുകയാണ്. രോഗബാധിതരായ തടവുകാരെ ജയിലിനുള്ളിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് പാര്‍പ്പിക്കുക.

Tags:    

Similar News